ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

റാവല്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയും പാകിസ്ഥാന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടി20 എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ഏകദിന പരമ്പരയും പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഹൈദര്‍ അലി (43 പന്തില്‍ പുറത്താവാതെ 66), ബാബര്‍ അസം (28 പന്തില്‍ 51) എന്നിവരാണ് പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ആറ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹൈദര്‍ അലിയുടെ ഇന്നിങ്‌സ്. ബാബര്‍ അസം ഒരു സിക്‌സും എട്ട് ഫോറും നേടി. ഫഖര്‍ സമാനാണ് (5) പുറത്തായ മറ്റൊരു താരം. ഖുഷ്ദില്‍ ഷാ (11) പുറത്താവാതെ നിന്നു. ഹൈദര്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. 

നേരത്തെ ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റഊഫ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനാണ് സിംബാബ്‌വെയെ തകര്‍ത്തത്. 32 റണ്‍സ് നേടി പുറത്താവാതെ നിന്ന റ്യാന്‍ ബേള്‍ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മധെവെരേ (24) റണ്‍സെടുത്തു. 

ബ്രണ്ടന്‍ ടെയ്‌ലര്‍ (3), ചമു ചിബാബ (15), സീന്‍ വില്യംസ് (13), സിക്കന്ദര്‍ റാസ (7), എല്‍ട്ടണ്‍ ചിഗുംബുര (18), ഡൊണാള്‍ഡ് ടിരിപാനോ (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബേളിനൊപ്പം ടെന്‍ഡൈ ചിസോറൊ (3) പുറത്താവാതെ നിന്നു.