Asianet News MalayalamAsianet News Malayalam

റിഷഭ് പന്തിന് സംഭവിച്ചത് ഓര്‍മയില്ലേ? നഗരത്തിലൂടെ ബൈക്ക് റൈഡ് നടത്തിയ ബാബര്‍ അസമിന് ആരാധകരുടെ ഉപദേശം

താരം ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആധിയുണ്ടായിരുന്നും. ട്വീറ്റില്‍ പലരുമത് പങ്കുവെക്കുകയും ചെയ്തു.

pakistan captain babar azam schooled by fans  for riding sport bike saa
Author
First Published May 26, 2023, 7:21 PM IST

ലാഹോര്‍: നഗരത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുകയായിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിന് ആരാധകരുടെ ഉപദേശം. കഴിഞ്ഞ ദിവസാണ് ബാബര്‍ ലാഹോര്‍ നഗരത്തിലൂടെ ബൈക്ക് ഓടിക്കുന്ന ദൃശ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

താരം ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആധിയുണ്ടായിരുന്നും. ട്വീറ്റില്‍ പലരുമത് പങ്കുവെക്കുകയും ചെയ്തു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റിരുന്നു. ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന പന്തിന് ഐപിഎല്ലും ഏഷ്യാ കപ്പും നഷ്ടമാവും. ഏകദിന ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. അപ്പോഴേക്കും ഫിറ്റ്‌നെസ് വീണ്ടെടുക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം, റെഡി റ്റു ഗോ എന്ന ക്യാപ്ഷനിലാണ് ബാബര്‍ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന് വന്ന ചില മറുപടികള്‍ വായിക്കാം...

അടുത്തിടെ, വോക്കിംഗ് സ്റ്റിക്കിന്റെ സഹായമില്ലാതെ റിഷഭ് നടക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കിയിട്ടുണ്ട്. കാറപകടത്തിനെ തുടര്‍ന്ന് കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടര്‍ ചികില്‍സകളിലും പരിശീലനത്തിലുമാണ് റിഷഭ് പന്ത്. 

മുഹമ്മദ് ഷമിക്കെതിരെ രോഹിത് ശര്‍മ വിയര്‍ക്കും, കണക്കുകളിങ്ങനെ! എങ്കിലും ആധിപത്യം മുംബൈക്ക് തന്നെ

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ റിഷഭ് പന്തിന് ഐപിഎല്‍ പതിനാറാം സീസണ്‍ നഷ്ടമായിരുന്നു. അപകടത്തിന് ശേഷം കാല്‍മുട്ടിലെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ താരം വീട്ടില്‍ ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനായിരുന്നു. ഇതിന് ശേഷമാണ് റിഷഭ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios