Asianet News MalayalamAsianet News Malayalam

പുതുമുഖങ്ങള്‍ നിരാശപ്പെടുത്തി! അഫ്ഗാനെതിരെ ആദ്യ ടി20യില്‍ പാക്കിസ്താന്‍ തകര്‍ന്നടിഞ്ഞു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്താന് മോശം തുടക്കമാണ് ലഭിച്ചത്. 7.2 ഓവറില്‍ അവര്‍ക്ക് പാതി വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഹാരിസ് (6), അബ്ദുള്ള ഷെഫീഖ് (0), അയൂബ് (17), തയ്യബ് താഹിര്‍ (16), അസം ഖാന്‍ (0) എന്നിവരാണ് മടങ്ങിയത്.

Pakistan collapsed against Afghanistan in first T20 saa
Author
First Published Mar 24, 2023, 11:14 PM IST

ഷാര്‍ജ: പാക്കിസ്താനെതിരായ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് 93 റണ്‍സ് വിജയലക്ഷ്യം. സീനിയര്‍ താരങ്ങളെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും അഫ്ഗാന് മുന്നില്‍ പാക്കിസ്താന്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റ് വീതം നേടിയ മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി, ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് പാക്കിസ്താനെ തകര്‍ത്തത്. 18 റണ്‍സ് നേടിയ ഇമാദ് വസീമാണ് പാക്കിസ്താന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ (12), സയിം അയൂബ് (17), തയ്യബ് താഹിര്‍ (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബാബര്‍ അസമിന് പകരം ഷദാബാണ് പാക്കിസ്താനെ നയിക്കുന്നത്. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരൊന്നും പാക് ടീമിലില്ല. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്താന് മോശം തുടക്കമാണ് ലഭിച്ചത്. 7.2 ഓവറില്‍ അവര്‍ക്ക് പാതി വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഹാരിസ് (6), അബ്ദുള്ള ഷെഫീഖ് (0), അയൂബ് (17), തയ്യബ് താഹിര്‍ (16), അസം ഖാന്‍ (0) എന്നിവരാണ് മടങ്ങിയത്. ഇതോടെ പാക്കിസ്താന്‍ അഞ്ചിന് 41 എന്ന നിലയിലായി. മധ്യനിരയില്‍ വസിം- ഷദാബ് സഖ്യം രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഷദാബിനെ പുറത്താക്കി മുജീബ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. ഫഹീം അഷ്‌റഫ് (2), നസീം ഷാ (2) എന്നിവരും മടങ്ങിയതോടെ പാക്കിസ്താന് കൂടുതലൊന്നും ചെയ്യാനായില്ല. സമന്‍ ഖാന്‍ (8), ഇഷാനുള്ള (6) പുറത്താവാതെ നിന്നു. 

നാല് താരങ്ങള്‍ പാക്കിസ്താനായി ഇന്ന് ടി20 അരങ്ങേറ്റം നടത്തി. സയിം അയൂബ്, ഇഷാനുള്ള, സമന്‍ ഖാന്‍, തയ്യബ് താഹിര്‍ എന്നിവരാണ് അരങ്ങേറ്റക്കാര്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടി20 ഞായറാഴ്ച്ച നടക്കും. തിങ്കളാഴ്ച്ച മൂന്നാം ടി20യും. എല്ലാ മത്സരങ്ങള്‍ക്കും ഷാര്‍ജയാണ് വേദിയാവുക. 

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരിം ജനാത്, അഹ്‌മതുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, 

പാക്കിസ്താന്‍: സെയിം അയൂബ്, മുഹമ്മദ് ഹാരിസ്, അബ്ദുള്ള ഷെഫീഖ്, തയ്യബ് താഹിര്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഫഹീം അഷ്‌റഫ്, ഇമാദ് വസീം, നസീം ഷാ, സമന്‍ ഖാന്‍, ഇഷാനുള്ള.

നതാലിയുടെ വെടിക്കെട്ടിന് പിന്നാലെ ഇസിയുടെ ഹാട്രിക്; യുപി വാരിയേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

Follow Us:
Download App:
  • android
  • ios