Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പേസര്‍മാര്‍ തിരിച്ചടിച്ചു; രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച

ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 219 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന്‍ 107 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 137 എന്ന നിലയിലാണ്.

Pakistan collapsed against England in Manchester Test
Author
Manchester, First Published Aug 8, 2020, 9:16 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാനും ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 219 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന്‍ 107 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 137 എന്ന നിലയിലാണ്. എങ്കിലും ഇതുവരെ 244 റണ്‍സിന്റെ ലീഡ് നേടാന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. യാസിര്‍ ഷാ (12), മുഹമ്മദ് അബ്ബാസ് (0) എന്നിവരാണ് ക്രീസില്‍. ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

29 റണ്‍സ് നേടിയ ആസാദ് ഷെഫീഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷാന്‍ മസൂദ് (0), ആബിദ് അലി (20), അസര്‍ അലി (18), ബാബര്‍ അസം (5), മുഹമ്മദ് റിസ്‌വാന്‍ (27), ഷദാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീദി (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. നസീം ഷാ മാത്രമാണ് ഇനി ഇറങ്ങാനുള്ള താരം. 300ന് അടുത്തുള്ള രണ്ടാം ഇന്നിങ്‌സ് ലീഡ് അടിച്ചെടുത്താല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല. 

നേരത്തെ, നാലിന് 92 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ബാറ്റിങ് ആരംഭിച്ചത്. ഓലി പോപ്പും (46), ജോസ് ബട്‌ലര്‍ (15) എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ സ്വന്തം സ്‌കോറിനോട് 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പോപ്പ് മടങ്ങി. ഇന്ന് ആദ്യം വീണ വിക്കറ്റും ഇതായിരുന്നു. പിന്നാലെ ബ്ടലറും കൂടാരം കയറി. പിന്നാലെയെത്തിയ ക്രിസ് വോക്‌സ് (19), ഡോം ബെസ്സ് (1), ജോഫ്ര ആര്‍ച്ചര്‍ (16), ജയിംസ് ആന്‍ഡേഴ്‌സണ്‍ (14) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. സ്റ്റുര്‍ട്ട് ബ്രോഡ് (29) പുറത്താവാതെ നിന്നു. റോറി ബേണ്‍സ് (4), ഡൊമിനിക് സിബ്ലി (8), ബെന്‍ സ്‌റ്റോക്‌സ് (0), ജോ റൂട്ട് (14) എന്നിവര്‍ രണ്ടാംദിനം പുറത്തായിരുന്നു. 

യാസിര്‍ ഷായ്ക്ക് പുറമെ മുഹമ്മദ് അബ്ബാസ്, ഷദാബ് ഖാന്‍ എന്നിവര്‍ രണ്ടും ഷഹീന്‍ അഫ്രീദി നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ ചായക്ക് പിരിയുമ്പോള്‍ ഒന്നിന് 20 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ ഷാന്‍ മസൂദിന്റെ (0) വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ബ്രോഡിനാണ് വിക്കറ്റ്. ആബിദ് അലി (15), ക്യാപ്റ്റന്‍ അസര്‍ അലി (0) എന്നിവരാണ് ക്രീസില്‍. നിലവില്‍ 127 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്.  

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ മസൂദിന്റെ 156 റണ്‍സാണ് പാകിസ്ഥാന് തുണയായത്. ബാബര്‍ അസം (69), ഷദാബ് ഖാന്‍ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആബിദ് അലി (16)യാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ബ്രോഡ്, ആര്‍ച്ചര്‍ എന്നിവര്‍ മൂന്നും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios