ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം വേണ്ട, സൊമാറ്റോയിലൂടെ ബിരിയാണിയും കബാബും ചാപ്സും ഓർഡർ ചെയ്ത് പാക് ടീം
കൊല്‍ക്കത്തയിലെ പ്രശസ്തമായ സം സം ഹോട്ടലില്‍ നിന്നാണ് പാക് താരങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയത്. എന്തുകൊണ്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം ഉപേക്ഷിച്ച് സൊമാറ്റോയിലൂടെ പാക് ടീം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് എന്നതിനെക്കുറിച്ച് വിശദീകരണമില്ല.

കൊല്‍ക്കത്ത: തുടർ തോൽവികളിലും വിമർശനങ്ങളിലും മുങ്ങിനിൽക്കുന്ന പാക് ടീമിനെതിരെ മറ്റൊരു ആക്ഷേപംകൂടി. കൊൽക്കത്തയിൽ പാക് ടീം താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം താരങ്ങൾ നിരസിച്ചുവെന്നാണ് പുതിയ വാർത്ത. ഹോട്ടലിൽ നിന്ന് കഴിക്കുന്നതിന് പകരം സൊമാറ്റോയിലൂടെ കൊൽക്കത്ത ബിരിയാണിയും കബാബുകളും ചാപ്സും അടക്കമുള്ള ഭക്ഷണങ്ങള്‍ പാക് ടീം അംഗങ്ങള്‍ മുറികളിലേക്ക് വരുത്തി കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്തയിലെ പ്രശസ്തമായ സം സം ഹോട്ടലില്‍ നിന്നാണ് പാക് താരങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയത്. എന്തുകൊണ്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം ഉപേക്ഷിച്ച് സൊമാറ്റോയിലൂടെ പാക് ടീം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് എന്നതിനെക്കുറിച്ച് വിശദീകരണമില്ല. ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ അത് പാകിസ്ഥാന്‍ ടീമിനാണെന്ന് തങ്ങള്‍ക്ക് ആദ്യം മനസിലായില്ലെന്നും പിന്നീടാണ് അത് തിരിച്ചറിഞ്ഞതെന്നും സം സം ഹോട്ടല്‍ ഡയറക്ടറായ ഷദ്മാന്‍ ഫൈസി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
കോച്ചിന്‍റെ കണക്കുകൂട്ടല്‍ കിറുകൃത്യം, സെന്‍സിബിള്‍ ചേസിലൂടെ അഫ്ഗാൻ ലങ്കയെ വീഴ്ത്തിയത് ഇങ്ങനെ
ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷം മൂന്ന് ഭക്ഷണങ്ങളാണ് പ്രധാനമായും പാക് ടീം ഓര്‍ഡര്‍ ചെയ്തത്. ബിരിയാണിയും, കബാബും ചാപ്സും. ഭക്ഷണം കൊടുത്തയച്ചശേഷമാണ് അത് പാക് ടീമിനുള്ളതാണെന്ന് മനസിലായത്. എന്തായാലും പാക് ടീമിന് തങ്ങളുടെ ഭക്ഷണം ഇഷ്ടമായെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം പാക് താരങ്ങളുടെ അമിത ഭക്ഷണപ്രിയത്തെയും കായികക്ഷമത ഇല്ലായ്മയെയും മുന്‍ പാക് നായകന്‍ വസീം അക്രം രൂക്ഷമായി വിമർശിച്ചിരുന്നു. ദിവസവും എട്ട് കിലോ ആട്ടിറച്ചി കഴിക്കുന്ന ടീമിലെ താരങ്ങൾക്ക് ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അക്രത്തിന്‍റെ വിമർശനം. ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ തോറ്റ് സെമി കണാതെ പുറത്താകലിന്‍റെ വക്കിലാണ്. ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ് പാകിസ്ഥാന്‍ ടീം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക