ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പാക്‌ ടീമില്‍ അരങ്ങേറിയ പേസര്‍ റസാവുള്ള ഖാന്‍ ഒമ്പതാമനായി ഇറങ്ങി 63 പന്തുകളില്‍ 81 റണ്‍സടിച്ചപ്പോള്‍ സഹതാരങ്ങള്‍ പോലും ഞെട്ടി. ഇന്നിംഗ്‌സ്‌ തോല്‍വിയി്‌ലേക്ക്‌ നീങ്ങിയ പാക്കിസ്ഥാനെ റസാവുള്ള ഖാന്‍ വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ ഉയര്‍ത്തുന്നതിനാണ്‌ എഡ്‌ജ്‌ബാസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്‌.

എഡ്‌ജ്‌ബാസ്‌റ്റണ്‍: ഒരാഴ്‌ച മുമ്പ്‌ വരെ പാസ്‌പോര്‍ട്ട്‌ ഇല്ലാതിരുന്ന പാക്‌ താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ ടീമില്‍ അവസാന നിമിഷം ഇടം പിടിച്ചപ്പോള്‍ പോലും വരാനിരിക്കുന്നത്‌ ഒരു മരണമാസ്‌ ഐറ്റമാണെന്ന്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ അറിയില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പാക്‌ ടീമില്‍ അരങ്ങേറിയ പേസര്‍ റസാവുള്ള ഖാന്‍ ഒമ്പതാമനായി ഇറങ്ങി 63 പന്തുകളില്‍ 81 റണ്‍സടിച്ചപ്പോള്‍ സഹതാരങ്ങള്‍ പോലും ഞെട്ടി. ഇന്നിംഗ്‌സ്‌ തോല്‍വിയി്‌ലേക്ക്‌ നീങ്ങിയ പാക്കിസ്ഥാനെ റസാവുള്ള ഖാന്‍ വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ ഉയര്‍ത്തുന്നതിനാണ്‌ എഡ്‌ജ്‌ബാസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്‌.

ഒമ്പത്‌ സിക്‌സറുകളും നാല്‌ ഫോറുകളും! ഒരു മയവുമില്ലായിരുന്നു അടിക്ക്‌. രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ 449 റണ്‍സെടുത്ത്‌ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 130 റണ്‍സായി. എട്ടുവിക്കറ്റ്‌ നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ നിന്ന്‌ പാക്‌ ടീമിനെ കരകയറ്റാന്‍ ഒന്‍പതാമനായി ഇറങ്ങിയ റസാവുള്ള ഖാന്‌ സാധിച്ചു. പത്താമന്‍ മുഹമ്മദ്‌ അബ്ബാസിനെ കൂട്ടുപിടിച്ച്‌ റസാവുള്ള പാക്കിസ്ഥാന്‌ പ്രതീക്ഷയേകി. 98 പന്തുകളില്‍ അബ്ബാസ്‌ 42 റണ്‍സെടുത്ത്‌ റസാവുള്ള പിന്തുണ നല്‍കി. ഒമ്പതാം വിക്കറ്റില്‍ 121 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ്‌ ഇരുവരും സൃഷ്ടിച്ചത്‌.

ടെസ്റ്റ്‌ അരങ്ങേറ്റത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി റസാവുള്ള ഖാന്‍. 2008 ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയും അരങ്ങേറ്റത്തില്‍ ഒന്‍പത്‌ സിക്‌സര്‍ പറപ്പിച്ചിരുന്നു. ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനും റസാവുള്ളക്ക്‌ സാധിച്ചു. ഇംഗ്ലീഷ്‌ മണ്ണില്‍ ഒരു ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡ്‌ 2023 ആഷസില്‍ ബെന്‍സ്‌റ്റോക്‌സ്‌ സ്വന്തം പേരില്‍ കുറിച്ചിരുന്നു. അതും ഇനി റസാവുള്ള ഖാന്‍ പങ്കിടും.

മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 133ന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ഓള്‍ ഔട്ടായിരുന്നു. പാക്കിസ്ഥാന്‍ 453 റണ്‍സ്‌ ഒന്നാം ഇന്നിംഗ്‌സില്‍ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അസന്‍ അവൈസ്‌ (59), ഷാന്‍ മസൂദ്‌ (95), ക്യാപ്‌റ്റന്‍ ബാബര്‍ അസം (76) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനത്തിന്റെ ബലത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ ലക്ഷ്യമിട്ട പാക്കിസ്ഥാന്‌ പിടിവള്ളിയായത്‌ റസാവുള്ള ഖാന്റെ അപ്രതീക്ഷിത വെടിക്കെട്ട്‌ ബാറ്റിംഗാണ്‌. ഇന്നിംഗ്‌സ്‌ തോല്‍വിയില്‍ നിന്ന്‌ രക്ഷപ്പെട്ടു എന്നത്‌ മാത്രമാണ്‌ പാക്കിസ്ഥാന്‌ ആശ്വാസം.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK