Asianet News MalayalamAsianet News Malayalam

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 580നെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് പാകിസ്ഥാന്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 64 എന്ന നിലയിലാണ്.

pakistan facing huge loss against australia in first test
Author
Brisbane QLD, First Published Nov 23, 2019, 1:28 PM IST


ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 580നെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് പാകിസ്ഥാന്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 64 എന്ന നിലയിലാണ്. ഓസീസിനെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ പാകിസ്ഥാന് 276 റണ്‍സ് കൂടിവേണം. നേരത്തെ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 240 റണ്‍സിന് പുറത്തായിരുന്നു. 340 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഓസീസ് നേടിയത്.

അസര്‍ അലി (5), ഹാരിസ് സൊഹൈല്‍ (8), ആസാദ് ഷഫീഖ് (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഷാന്‍ മസൂദ് (27), ബാബര്‍ അസം (20) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഡേവിഡ് വാര്‍ണര്‍  (154), മര്‍നസ് ലബുഷാഗ്നെ ((185) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോ ബേണ്‍സ് (97), മാത്യു വെയ്ഡ് (60) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

സ്റ്റീവന്‍ സ്മിത്ത് (4), ട്രാവിസ് ഹെഡ് (24), ടിം പെയ്ന്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. യാസിര്‍ ഷാ പാകിസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios