ഫിറ്റ്‌നെസാണ് പാകിസ്ഥാന്റെ പ്രശ്‌നമെന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ തോല്‍വി നാണക്കേടാണ്. രണ്ട് വിക്കറ്റ് മാത്രം നപ്പെടുത്തി 280 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നുള്ളത് വലിയ കാര്യമാണ്.

ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ക്ക് സ്‌കൂള്‍ നിലവാരം പോലുമില്ലായിരുന്നു. തോല്‍വിക്ക് കാരണമായി പലരും പറയുന്നത് മോശം ഫീല്‍ഡിംഗ് തന്നെയാണ്. പാകിസ്ഥാന്റെ ദയനീയ പ്രകടനം കണ്ട കോച്ച് മിക്കി ആര്‍തര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് മുന്‍ പാക് വസിം അക്രം. തോല്‍വിയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഫിറ്റ്‌നെസാണ് പാകിസ്ഥാന്റെ പ്രശ്‌നമെന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ തോല്‍വി നാണക്കേടാണ്. രണ്ട് വിക്കറ്റ് മാത്രം നപ്പെടുത്തി 280 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. ദയനീയമായിരുന്നു പാകിസ്ഥാന്റെ ഫീല്‍ഡിംഗ്. ഫിറ്റ്‌നസ് ലെവല്‍ നോക്കൂ, കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി താരങ്ങള്‍ ഫിറ്റ്‌നെസ് നോക്കുന്നുപോലുമില്ല. രണ്ട് വര്‍ഷമായി ഫിറ്റ്‌നെസ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് പോലും സംശയമാണ്. അവരെല്ലാവും ദിവസവും എട്ട് കിലോ ആട്ടിറിച്ച് കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'' അക്രം പറഞ്ഞു. 

''രാജ്യത്തിനായി കളിക്കുമ്പോള്‍ ഒരു നിശ്ചിത മാനദണ്ഡം ഉണ്ടായിരിക്കണം. മിസ്ബ പരിശീലകനായിരിക്കുമ്പോള്‍ അത്തരത്തിലൊരു അച്ചടക്കം ഉണ്ടായിരുന്നു. പക്ഷേ, താരങ്ങള്‍ മിസ്ബയെ വെറുത്തു. ഫീല്‍ഡിംഗ് ഫിറ്റ്‌നെസ് പ്രധാനമാണ്. അതില്ലെങ്കില്‍ എന്ത് ചെയ്യും.? പാകിസ്ഥാന്റെ നിലവിലെ അവസ്ഥ അല്‍പം മോശമാണ്.'' അക്രം വിമര്‍ശിച്ചു.

അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ആ പാതി മലയാളി! വാഴ്ത്തി സച്ചിനും അക്തറും; എക്കാലത്തും കടപ്പെട്ടിരിക്കണം

ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

YouTube video player