Asianet News MalayalamAsianet News Malayalam

'തീയുണ്ട'കളുമായി ലോകകപ്പിനെത്തി; വന്‍ തിരിച്ചടിയേറ്റ് പാകിസ്ഥാന്‍, പച്ച തൊടുമോ, ഭാവിയെന്ത്?

ഇനി പാകിസ്ഥാന് നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ് എന്നിവരെയാണ്. അതില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാകും

pakistan lost first 2 matches in t20 world cup any hope to semis
Author
First Published Oct 27, 2022, 8:43 PM IST

സിഡ്നി: വമ്പന്‍ പ്രതീക്ഷകളുടെ ട്വന്‍റി 20 ലോകകപ്പിനെത്തിയ പാകിസ്ഥാന്‍റെ ഭാവി തുലാസില്‍. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വിയേറ്റ് വാങ്ങി സെമിലെത്താനുള്ള സാധ്യതകളില്‍ പാകിസ്ഥാന്‍ വളരെ പിന്നിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഇഞ്ചോടിഞ്ച് പൊരുതി പാകിസ്ഥാന്‍ വീണപ്പോള്‍ രണ്ടാം മത്സരത്തില്‍ പാക് സംഘത്തെ അട്ടിമറിച്ചത് സിംബാബ്‍വെയാണ്. ഗ്രൂപ്പ് രണ്ടില്‍ ഒരു വിജയവും നേടാതെ അഞ്ചാം സ്ഥാനത്താണ് നിലവില്‍ പാകിസ്ഥാനുള്ളത്.

രണ്ട് മത്സരങ്ങളും തോറ്റ നെതര്‍ലാന്‍ഡ്സ് മാത്രമാണ് റണ്‍ റേറ്റിന്‍റെ വ്യത്യാസത്തില്‍ പാകിസ്ഥാന് പിന്നിലുള്ളത്. ഇനി പാകിസ്ഥാന് നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ് എന്നിവരെയാണ്. അതില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാകും. മൂന്ന് മത്സരങ്ങളും വിജയിച്ചാലും മഴ കൂടെ കളിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ഭാഗ്യം കൂടെ തുണയ്ക്കേണ്ടി വരുമെന്നുറപ്പാണ്.

ബാബര്‍ അസമും മുഹമ്മദ് റിസ്‍വാനും അടങ്ങുന്ന മികച്ച ബാറ്റിംഗ് നിരയും ഒപ്പം ഷഹീന്‍ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ ബൗളിംഗ് നിരയുമായാണ് പാകിസ്ഥാന്‍ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ തോറ്റതിന്‍റെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യം മാത്രമാണ് ടീമിന് ഉണ്ടായിരുന്നത്. എന്നാല്‍, വന്യമായ പേസ് ആക്രമണത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്ത് ആയത് പാക് സംഘത്തിന് തുടക്കത്തിലേ തിരിച്ചടിയായി.

ഇപ്പോള്‍ സിംബാബ്‍വെയോട് അപ്രതീക്ഷിതമായി തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വാതിലിന് അടുത്ത് എത്തിയിരിക്കുകയാണ് ബാബറും സംഘവും. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെടുന്നതാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. ഓപ്പണര്‍മാരായ ബാബറും റിസ്‍വാനും താളം കണ്ടെത്താത്ത് ടീമിനെ ഒന്നാകെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സിംബാബ്‍വെക്കെതിരെ 131 റണ്‍സ് പോലും പിന്തുടര്‍ന്ന് വിജയിക്കാനാകാത്തത് ബാബറിനും സംഘത്തിനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറായി ലോകകപ്പിന് എത്തിയ ഷഹീന്‍ അഫ്രീദിക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചിട്ടില്ല എന്നതും പാക് ടീമിനെ വലയ്ക്കുന്നു. 

പെര്‍ത്തില്‍ വന്‍ അട്ടിമറി! സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി

Latest Videos
Follow Us:
Download App:
  • android
  • ios