ആമിറും റൗഫും എറിഞ്ഞിട്ടു! കാനഡയ്‌ക്കെതിരെ നിര്‍ണായക പോരില്‍ പാകിസ്ഥാന് കുഞ്ഞന്‍ വിജയലക്ഷ്യം

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു കാനഡയുടെ തുടക്കം. ആദ്യ ആറ് താരങ്ങള്‍ അഞ്ച് പേര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

pakistan need 107 runs to win against canada

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കാനഡയ്‌ക്കെതിരെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാനഡയെ ആരോണ്‍ ജോണ്‍സണാണ് (44 പന്തില്‍ 52) ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. ക്യാപ്റ്റന് സാദ് ബിന്‍ സഫര്‍ (10), കലീം സന (11) എന്നിവരാണ് കാനഡ നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഏഴ് വിക്കറ്റുകളാണ് കാനഡയ്ക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വീക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു കാനഡയുടെ തുടക്കം. ആദ്യ ആറ് താരങ്ങള്‍ അഞ്ച് പേര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നവ്‌നീത് ധലിവാല്‍ (4), പ്രഗത് സിംഗ് (2), നിക്കോളാസ് കിര്‍ടോണ്‍ (1), ശ്രേയസ് മൊവ്വ (2), രവീന്ദ്രപാല്‍ സിംഗ് (0) എന്നിവര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരറ്റത്ത് ജോണ്‍സണ്‍ പിടിച്ചുനിന്നു. എന്നാല്‍ 14-ാം ഓവറില്‍ ജോണ്‍സണും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെ ബിന്‍ സഫറും മടങ്ങി. കലീം - ധില്ലോണ്‍ ഹെയ്‌ലിഞ്ചര്‍ (9) സഖ്യം പുറത്താവാതെ നിന്നു. അമേരിക്കയോടും ഇന്ത്യയോടും പൊട്ടിപ്പാളീസായ പാകിസ്ഥാന് ട്വന്റി 20 ലോകകപ്പില്‍ നിലനില്‍പിന്റെ പോരാട്ടമാണ്. ഇനിയുള്ള രണ്ട് കളിയിലും വന്‍വിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോല്‍ക്കുകയും ചെയ്താലേ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്തൂ.

ദുബേയെ പുറത്താക്കൂ! പകരം സഞ്ജുവോ അതോ ജയ്‌സ്വാളോ? യുഎസിനെതിരെ ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍

ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട പാകിസ്ഥാന്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിന്നാണ് മൂന്നാം പോരിനിറങ്ങുന്നത്. ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇന്നിംഗ്‌സുകള്‍ നിര്‍ണായകമാവും. മധ്യനിര അവസരത്തിനൊപ്പം ഉയരേണ്ടതും അനിവാര്യം. പാകിസ്ഥാനെ വീഴ്ത്തിയാല്‍ കാനഡയ്ക്കും സൂപ്പര്‍ എട്ടിലേക്ക് മോഹം നീട്ടാം.

Latest Videos
Follow Us:
Download App:
  • android
  • ios