Asianet News MalayalamAsianet News Malayalam

ഒടുവില്‍ പാകിസ്ഥാന്‍ പേടിച്ചത് സംഭവിച്ചു! സൂപ്പര്‍ താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; പകരക്കാരനുമായി

ലോകകപ്പില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് അസം പറഞ്ഞിരുന്നത്. എന്നാല്‍ വിദഗ്ധ പരിശോധയില്‍ താരത്തിന്റെ പരിക്ക് ഗുരുതമാണെന്ന് കണ്ടെത്തി. പിന്നാലെ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി വ്യക്തമാക്കി.

pakistan pacer set to miss odi world cup after injury in asia cup saa
Author
First Published Sep 22, 2023, 2:23 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ യുവതാരം നസീം ഷാ ഏകദിന ലോകകപ്പിനില്ല. ഏഷ്യാ കപ്പിനിടെയേറ്റ പരിക്കാണ് താരത്തിന് അവസരം നഷ്ടമാക്കിയത്. ഹസന്‍ അലി പകരം ടീമിലെത്തി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് നസീമിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ നസീം മടങ്ങുകയായിരുന്നു. പരിക്ക് പൂര്‍ണമായും മറാന്‍ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം താരത്തിന്റെ പരിക്കില്‍ ആശങ്കപ്പെട്ടിരുന്നു. 

ലോകകപ്പില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് അസം പറഞ്ഞിരുന്നത്. എന്നാല്‍ വിദഗ്ധ പരിശോധയില്‍ താരത്തിന്റെ പരിക്ക് ഗുരുതമാണെന്ന് കണ്ടെത്തി. പിന്നാലെ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി വ്യക്തമാക്കി. ഹസന്‍ അലി പാകിസ്ഥാന് വേണ്ടി 60 ഏകദിനങ്ങള്‍ കളിച്ചു. 2017ലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 91 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി കളിച്ചത്. 

pakistan pacer set to miss odi world cup after injury in asia cup saa

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, അബ്ദുള്ള ഷെഫീഖ്, മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.

ബെംഗളൂരുവിനെ പപ്പടംപോലെ പൊടിച്ച് ബ്ലാസ്റ്റേഴ്‌സ്; പക്കാ ലോക്കല്‍ ആരാധകനായി പെപ്പെ, കൂടെ ഐ എം വിജയനും

മൂന്ന് സ്പിന്നര്‍മാരാണ് പാകിസ്ഥാന്‍ ടീമിലുള്ളത്. ഷദാബ്, ഉസാമ, നവാസ് എന്നിവരാണ് ഇന്ത്യയിലേക്ക് പുറപ്പെടുക. ഹസന് പുറമെ ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. രണ്ട് വാംഅപ് മത്സരങ്ങള്‍ പാകിസ്ഥാന്‍ കളിക്കും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്‍ ഇറങ്ങുക. ഒക്ടോബര്‍ അഞ്ചിന് ഹൈദരാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

Follow Us:
Download App:
  • android
  • ios