Asianet News MalayalamAsianet News Malayalam

കമ്മിന്‍സിന് മൂന്ന് വിക്കറ്റ്! മെല്‍ബണില്‍ ഓസീസിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പാകിസ്ഥാന്‍ പൊരുതുന്നു

തുടക്കത്തില്‍ തന്നെ ഇമാം ഉള്‍ ഹഖിന്റെ (10) പാകിസ്ഥാന് നഷ്ടമായി. പിന്നീട് ഷെഫീഖ് അബ്ദുള്ള (62) - ഷാന്‍ മസൂദ് (54) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷഫീഖിനെ പുറത്താക്കി കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.

pakistan trail by 124 runs against australia in first innings 
Author
First Published Dec 27, 2023, 1:50 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318നെതിരെ ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 194 എന്ന നിലയിലാണ്. ഇപ്പോഴും 124 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് പാകിസ്ഥാനെ തകര്‍ത്തത്. മുഹമ്മദ് റിസ്‌വാന്‍ (29), ആമേര്‍ ജമാല്‍ (2) എന്നിവരാണ് ക്രീസില്‍.

തുടക്കത്തില്‍ തന്നെ ഇമാം ഉള്‍ ഹഖിന്റെ (10) പാകിസ്ഥാന് നഷ്ടമായി. പിന്നീട് ഷെഫീഖ് അബ്ദുള്ള (62) - ഷാന്‍ മസൂദ് (54) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷഫീഖിനെ പുറത്താക്കി കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ബാബര്‍ അസമിനെ ഒരു റണ്‍സിനും കമ്മിന്‍സ് മടക്കി. ഷാന്‍ മസൂദിനെ നതാന്‍ ലിയോണും തിരിച്ചയച്ചു. സൗദ് ഷക്കീലും (9), അഗ സല്‍മാനും (5) വന്നത് പോലെ മടങ്ങി. 46 റണ്‍സിനിടെ പാകിസ്ഥാന്‍ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. റിസ്‌വാനിലാണ് ഇനി പാകിസ്ഥാന്റെ മുഴുവന്‍ പ്രതീക്ഷയും.

മൂന്നിന് 187 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇന്ന് ട്രാവിസ് ഹെഡിന്റെ (17) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. പിന്നീട് മര്‍നസ് ലബുഷെയ്ന്‍ (63) - മിച്ചല്‍ മാര്‍ഷ് (41) സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലബുഷെയ്‌നെ പുറത്താക്കി ജമാല്‍ പാകിസ്ഥാന്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അലക്‌സ് ക്യാരി (4), മിച്ചല്‍ സ്റ്റാര്‍ക്ക് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

പാറ്റ് കമ്മിന്‍സ് (13), നതാന്‍ ലിയോണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (5) പുറത്താവാതെ നിന്നു. ജമാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അഫ്രീദി, മിര്‍ ഹംസ, ഹസന്‍ അലി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

അടിപതറാതെ കെ എല്‍ രാഹുല്‍! പ്രകോപിപ്പിച്ച് മാര്‍കോ യാന്‍സന്‍; ഒടുവില്‍ കയര്‍ക്കേണ്ടി വന്നു - വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios