8-2 എന്ന സ്കോറില്‍ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സ്റ്റീവ് സ്മിത്തും ഖവാജയും ചേര്‍ന്ന് കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സടിച്ചു. 

ലാഹോര്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ(Pakistan vs Australia 3rd Test) ഒന്നാം ദിനം ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഉസ്മാന്‍ ഖവാജയുടെയും(Usman Khawaja,) സ്റ്റീവ് സ്മിത്തിന്‍റെയും(Steven Smith) അര്‍ധസെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ കാമറോണ്‍ ഗ്രീനും(Cameron Green) എട്ടു റണ്‍സുമായി അലക്സ് ക്യാരിയുമാണ്(Alex Carey) ക്രീസില്‍.

തുടക്കം പിഴച്ച് ഓസീസ്, രക്ഷകരായി സ്മിത്തും ഖവാജയും

ടോസ് നേടി ബാറ്റിംഗിനിറങ്ങി ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഷഹീന്‍ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട രണ്ടാം പന്തില്‍ മാര്‍നസ് ലാബുഷെയ്നെ(0) അഫ്രീദി തന്നെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ കൈകകളിലെത്തിച്ചു. 8-2 എന്ന സ്കോറില്‍ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സ്റ്റീവ് സ്മിത്തും ഖവാജയും ചേര്‍ന്ന് കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സടിച്ചു.

Scroll to load tweet…
Scroll to load tweet…

59 റണ്‍സെടുത്ത സ്മിത്തിനെ നസീം ഷാ വിക്കറ്റിന് മുന്നില്‍ കുടുക്കിപ്പോള്‍ 91 റണ്‍സെടുത്ത ഖവാജയെ സാജിദ് ഖാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ചു. പിന്നാസെ ട്രാവിസ് ഹെഡ്(26) കൂടി വലിയ സ്കോര്‍ നേടാതെ മടങ്ങിയതോടെ ഓസീസ് തകരുമെന്ന് കരുതിയെങ്കിലും ഗ്രീനും ക്യാരിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം അവസാനിപ്പിച്ചു.

Scroll to load tweet…

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാജിദ് ഖാന്‍ ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും സമനിലയില്‍ അവസാനിച്ചതിനാല്‍ ഈ ടെസ്റ്റ് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.