എന്നാല്‍ സെഞ്ചുറി തികച്ച കോണ്‍വെയെ(122) അഗ സല്‍മാന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ നസീം ഷാ വില്യംസണെ(36) സര്‍ഫ്രാസിന്‍റെ കൈകളിലെത്തിച്ചു.
കറാച്ചി: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ടോം ബ്ലണ്ടലും 11 റണ്‍സോടെ ഇഷ് സോധിയും ക്രീസില്‍.
ടോസിലെ ഭാഗ്യം തുടക്കത്തില്‍ കിവീസിനെ ബാറ്റിംഗിലും തുണച്ചു. ഡെവോണ്‍ കോണ്‍വെയും ടോം ലാഥമും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 134 റണ്‍സടിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ടോം ലാഥത്തെ(100 പന്തില്‍ 71) പുറത്താക്കി നസീം ഷാ ആണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ വണ്‍ ഡൗണായി എത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് കിവീസിനെ 200 കടത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ആദ്യ ടെസ്റ്റിലേതുപോലെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതി.
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി സംഗക്കാര
എന്നാല്‍ സെഞ്ചുറി തികച്ച കോണ്‍വെയെ(122) അഗ സല്‍മാന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ നസീം ഷാ വില്യംസണെ(36) സര്‍ഫ്രാസിന്‍റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഡാരില്‍ മിച്ചലിനെയും(3), ഹെന്‍റി നിക്കോള്‍സിനെയും(26) അഗ സല്‍മാനും ബ്രേസ്‌വെല്ലിനെ(0)ആര്‍ബ്രാന്‍ അഹമ്മദും വീഴ്ത്തിയതോടെ കിവീസ് തകര്‍ച്ചയിലായി. 234-1 ഒന്നില്‍ നിന്ന് കിവീസ് 279-6ലേക്ക് വീണു.
പാക്കിസ്ഥാന്‍ രണ്ടാം ന്യൂ ബോള്‍ എടുത്തെങ്കിലും ഇഷ് സോധിയും ടോം ബ്ലണ്ടലും പ്രതിരോധിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കിവീസ് ആദ്യ ദിനം അവസാനിപ്പിച്ചു. പാക്കിസ്ഥാന് വേണ്ടി അഗ സല്‍മാന്‍ മൂന്നും നസീം ഷാ രണ്ടും വിക്കറ്റെടുത്തു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
