ഏകദിന ടീമിനെ ഷായ് ഹോപ്പും ടി20 ടീമിനെ നിക്കോളാസ് പുരാനും നയിക്കും. ഏകദിനത്തില്‍ ഡെവോണ്‍ തോമസാണ് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍. ടി20യില്‍ റോവ്മാന്‍ പവലും പകരക്കാരനാവനും.  

കിംഗസ്റ്റണ്‍: പാകിസ്ഥാന്‍ (Pakistan) പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് (West Indies) ടീമില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന് (Kieron Pollard) ഇടം കണ്ടെത്താനായില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്്. ഏകദിന ടീമിനെ ഷായ് ഹോപ്പും ടി20 ടീമിനെ നിക്കോളാസ് പുരാനും നയിക്കും. ഏകദിനത്തില്‍ ഡെവോണ്‍ തോമസാണ് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍. ടി20യില്‍ റോവ്മാന്‍ പവലും പകരക്കാരനാവനും. 

അതേസമയം, ആന്ദ്രേ റസ്സല്‍, എവിന്‍ ലൂയിസ് എന്നിവരേയും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 13ന് ആണ് ടി20 പരമ്പര ആരംഭിയ്ക്കുന്നത്. 14, 16 തീയ്യതികളിലാണ് മറ്റു ടി20 മത്സരങ്ങള്‍. ഏകദിന മത്സരങ്ങള്‍ 18, 20, 22 തീയ്യതികളില്‍ നടക്കും. മത്സരങ്ങളെല്ലാം കറാച്ചിയിലാണ്.

ടി20 ടീം: നിക്കോളാസ് പുരാന്‍ (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്ട്രല്‍, ഡൊമിനിക് ഡ്രേക്‌സ്, ഷായ് ഹോപ്, അകെയ്ല്‍ ഹൊസീന്‍, ബ്രണ്ടന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പെര്‍ഡ്, ഒഡേയന്‍ സ്മിത്ത്, ഒഷാനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ്, റോവ്മാന്‍ പവല്‍.

ഏകദിന ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, റോസ്റ്റണ്‍ ചേസ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അകെയ്ല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഗുദകേഷ് മോട്ടി, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, നിക്കോളാസ് പുരാന്‍, റെയ്‌മോന്‍ റീഫെര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒഡേയന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്, ഡെവോണ്‍ തോമസ്.