അഞ്ച് വര്‍ഷം മുമ്പ് സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബോളിവുഡ് സംഗീത സംവിധായകന്‍ പലാഷ് മുഛല്‍ ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

ചെന്നൈ: ഇന്ത്യയുടെ വനിതാ ക്രിക്കറ്റര്‍ സമൃതി മന്ദാനയുടേയും സംഗീത സംവിധായകന്‍ പലാഷ് മുഛലിന്റേയും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. പരിചയപ്പെടലിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചിത്രമാണ് സൈബറിടത്തിന്റെ ഹൃദയം കവര്‍ന്നത്. 

അഞ്ച് വര്‍ഷം മുമ്പ് സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബോളിവുഡ് സംഗീത സംവിധായകന്‍ പലാഷ് മുഛല്‍ ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്. ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ട്രൈന്‍ഡിങ്ങായി. ആദ്യ കമന്റുമായി എത്തിയത് മന്ദാന തന്നെ. ഹാര്‍ട്ട് ഇമോജികളാണ് താരം കമന്റിട്ടത്. പോസ്റ്റ് കാണാം...

View post on Instagram

പിന്നാലെ സെലിബ്രിറ്റികളുള്‍പ്പടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു. പലാഷിന്റെ സഹോദരിയും ഗായികയുമായ പലാക് മുഛല്‍ മൈ ക്യൂട്ടീസ് എന്നാണ് ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. നേരത്തെ കീബോര്‍ഡ് പഠിക്കാനെത്തിയ മന്ധാനയുടെ വീഡിയോ പലാഷ് പങ്കുവച്ചിരുന്നു

View post on Instagram

ഇരുവരും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അത്തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. പലാഷിന്റെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, 'നിങ്ങള്‍ ഒരുപാട് ആണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തു' എന്നാണ് ഒരു വിരുതന്‍ കമന്റായി ഇട്ടിരിക്കുന്നത്. പ്രണയത്തിലാണെന്ന് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇരുവരെയും ആഘോഷിക്കുകയാണ് ആരാധകര്‍. 

View post on Instagram

സ്മൃതി പലാഷ് എന്ന പേരില്‍ ആരാധകര്‍ തുടങ്ങിയ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമായ പലാഷ് അടുത്തിടെ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. മന്ദാന നിലവില്‍ ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ മൂന്നാം ടി20 മത്സരത്തിനൊരുങ്ങുകയാണ് താരം. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.