അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക ടി20 യോഗ്യത മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയ്ക്ക് തകര്‍പ്പന്‍ ജയം. ബെര്‍മുഡയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ജയമാണ് പാപുവ ന്യൂ ഗിനിയ സ്വന്തമാക്കിയത്.

ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക ടി20 യോഗ്യത മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയ്ക്ക് തകര്‍പ്പന്‍ ജയം. ബെര്‍മുഡയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ജയമാണ് പാപുവ ന്യൂ ഗിനിയ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെര്‍മുഡ 17.2 ഓവറില്‍ 89ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ പാപുവ ന്യൂ ഗിനിയ 10.2 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറിടന്നു.

അസാദ് വല (53), ടോണി ഉറ (33) എന്നിവരുടെ ഇന്നിങ്‌സാണ് പാപുവ ന്യൂ ഗിനിയക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ നോര്‍മന്‍ വാന്വയുടെ ഹാട്രിക് വിക്കറ്റ് പ്രകടനമാണ് ബെര്‍മുഡയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 2.2 ഓവര്‍ എറിഞ്ഞ വാന്വ 14 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. നൊസെയ്‌ന പൊകന രണ്ട് വിക്കറ്റെടുത്തു. 25 റണ്‍സ് നേടിയ ഡെല്‍റേ റ്വാളിന്‍സാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ് സ്‌കോറര്‍.