പാരാലിംപിക്സ് മെഡല്‍ നേട്ടത്തിലൂടെ പ്രമോദ് രാജ്യത്തിന്‍റെ ഹൃദയം കവര്‍വന്നുവെന്നും യഥാര്‍ത്ഥ ചാമ്പ്യനായ പ്രമോദിന്‍റെ നേട്ടം രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ: ടോക്യോ പാരാലിംപിക്സില്‍ ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭാഗത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാലിംപിക്സ് ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രമോദ് ഭാഗത്ത്. ബാഡ്മിന്‍റണില്‍ വെങ്കലം നേടിയ മനോജ് സര്‍ക്കാരിനെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

Scroll to load tweet…
Scroll to load tweet…

പാരാലിംപിക്സ് മെഡല്‍ നേട്ടത്തിലൂടെ പ്രമോദ് രാജ്യത്തിന്‍റെ ഹൃദയം കവര്‍വന്നുവെന്നും യഥാര്‍ത്ഥ ചാമ്പ്യനായ പ്രമോദിന്‍റെ നേട്ടം രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ അസാധാരണ പോരാട്ടമികവാണ് പ്രമോദ് ഭാഗത്ത് പുറത്തെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രമോദ് ഭാഗത്തിന്‍റെ മെഡല്‍ നേട്ടത്തെ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും അഭിനന്ദിച്ചു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona