ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് കരുതുന്ന സ്കോട് ബോളണ്ടും ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനിലുണ്ട്.

കാന്‍ബറ: ഓസ്ട്രേലിയക്കെിരായ പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യയും ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള മത്സരം മഴമൂലം വൈകുന്നു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് മുമ്പുള്ള ഇന്ത്യയുടെ ഒരേയൊരു പരിശീലന മത്സരമാണിത്. ദ്വിദിന പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനം കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാല്‍ ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് കരുതുന്ന സ്കോട് ബോളണ്ടും ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനിലുണ്ട്. അതേസമയം, പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചത് ഇന്ത്യക്ക് ശുഭവാര്‍ത്തയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

പിങ്ക് ബോൾ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് ഇരുട്ടടി, പരിക്കേറ്റ സ്റ്റാർ പേസർ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ സ്‌ക്വാഡ്: ജാക്ക് എഡ്വേർഡ്‌സ്(ക്യാപ്റ്റൻ), മാറ്റ് റെൻഷോ, ജാക്ക് ക്ലേട്ടൺ, ഒലിവർ ഡേവീസ്, ജെയ്‌ഡൻ ഗുഡ്‌വിൻ, സാം ഹാർപ്പർ, ചാർളി ആൻഡേഴ്‌സൺ, സാം കോൺസ്റ്റാസ്, സ്‌കോട്ട് ബോലാൻഡ്, ലോയ്ഡ് പോപ്പ്, ഹന്നോ ജേക്കബ്സ്, മഹ്‌ലി ബെയർഡ്‌മാൻ, എയ്ഡൻ ഒ കോണർ , ജെം റയാൻ.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ, ധ്രുവ് ജൂറൽ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് , ആകാശ് ദീപ്, ഹർഷിത് റാണ, സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ, ദേവദത്ത് പടിക്കൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക