Asianet News MalayalamAsianet News Malayalam

പ്രൈം വോളിബോള്‍ ലീഗിന് ചെന്നൈ വേദിയാകും! സീസണ്‍ നടക്കുന്നത് പുതിയ രൂപത്തില്‍; കൊച്ചി-കാലിക്കറ്റ് മത്സരം 16ന്

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ് അതേ ദിവസം തന്നെ സീസണ്‍ ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും.

prime volleyball league starts from February 15 in chennai 
Author
First Published Feb 1, 2024, 7:27 PM IST

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിന് ചെന്നൈ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 15 മുതലാണ് മത്സരങ്ങള്‍ നടക്കുക. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മെറ്റിയോഴ്സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് ലീഗ് ട്രോഫിക്കായി മത്സരിക്കുക. ചെന്നൈയിലെ എസ്ഡിഎടി മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 21ന് ഫൈനല്‍ മത്സരം നടക്കും. ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും.

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ് അതേ ദിവസം തന്നെ സീസണ്‍ ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും. ഫെബ്രുവരി 16ന് രാത്രി 8.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-കാലിക്കറ്റ് ഹീറോസ് മത്സരം നടക്കും. സൂപ്പര്‍ 5 എന്ന ആശയം അവതരിപ്പിക്കുന്നതോടെ ആവേശകരമായ ഒരു പുതിയ ഫോര്‍മാറ്റ് കൊണ്ടുവരും. മാര്‍ച്ച് 11നും മാര്‍ച്ച് 18 നും ഇടയിലായിരിക്കും സൂപ്പര്‍ 5 ഘട്ട മത്സരങ്ങള്‍ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മത്സരിക്കുക. 

സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടം നേടുന്ന രണ്ടാമത്തെ ടീം. പ്രൈം വോളിബോള്‍ ലീഗിന്റെ തുടക്കം മുതല്‍ ഞങ്ങളുടെ നഗരത്തില്‍ ഒരു പതിപ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന്തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

അദ്ദേഹത്തിന്റെ വാക്കുകള്‍... ''വോളിബോള്‍ തമിഴ്നാട്ടിലെ ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ഒരു കായിക വിനോദമാണ്, കൂടാതെ ഇവിടെ കായികരംഗത്തിന് ഉപയോഗിക്കപ്പെടാത്ത വലിയൊരു സാധ്യതകളുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ടീമുകളെയും താരങ്ങളെയും  ഞങ്ങളുടെ മനോഹരമായ നഗരത്തിലേക്ക് ഞാന്‍ വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അവരുടെ സാനിധ്യം തമിഴ്നാട് സംസ്ഥാനത്തുടനീളം വോളിബോളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, അടുത്ത തലമുറയിലെ കായികതാരങ്ങളെ ഈ കായികരംഗത്ത് ഒരു പ്രൊഫഷണല്‍ കരിയറിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.'' അദ്ദേഹം പറഞ്ഞു.

സര്‍ഫറാസിന്റെ ഇഷ്ടക്കാരില്‍ ഒരാള്‍ മിയാന്‍ദാദ്! ബാക്കി താരങ്ങളുടെ കൂടി പേര് പറഞ്ഞ് ഇന്ത്യന്‍ യുവതാരം

Latest Videos
Follow Us:
Download App:
  • android
  • ios