Asianet News MalayalamAsianet News Malayalam

കൊവിഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രിയ പൂനിയയുടെ മാതാവ് മരിച്ചു

ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ താങ്കളുടെ ഓര്‍മകള്‍ ഒരിക്കലും മറക്കില്ല-അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Priya Punia loses her mother to COVID-19
Author
Chandigarh, First Published May 18, 2021, 1:51 PM IST

ചണ്ഡീഗഡ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയ പൂനിയ തന്നെയാണ് അമ്മയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

എല്ലായ്പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്‍റെ അര്‍ത്ഥം ഇന്നാണ് എനിക്ക് മനസിലായത്. ഒരു ദിവസം നിങ്ങളില്ലാത്തതിന്‍റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാന്‍ നേടണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എത്ര അകലെയായാലും അമ്മ എന്നും എന്‍റെ അരികെയുണ്ടാകും. എന്‍റെ മാര്‍ഗദര്‍ശിയായ അമ്മയെ ഞാനെന്നും സ്നേഹിക്കുന്നു. ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ താങ്കളുടെ ഓര്‍മകള്‍ ഒരിക്കലും മറക്കില്ല-അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

എല്ലാവിധ മുന്‍കരുതലുമെടുക്കുക. കാരണം ഈ വൈറസ് അപകടകാരിയാണ്. മാസ്ക് ധരിക്കുക. സാമൂഹിക അഖലം പാലിക്കുക. സുരക്ഷിതരായിരിക്കുക-എന്നായിരുന്നു പ്രിയ പൂനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Punia (@priyapunia16)

ഇന്ത്യന്‍ ടീമില്‍ പ്രിയയുടെ സഹതാരമായിരുന്ന വേദ കൃഷ്ണമൂര്‍ത്തിയുടെ മാതാവും സഹോദരിയും അടുത്തകാലത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പുരുഷ ടീം അംഗങ്ങളായിരുന്ന പിയൂഷ് ചൗളയുടെ പിതാവും ആര്‍ പി സിംഗിന്‍റെ പിതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

2019 ല്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രിയ പൂനിയ അഞ്ച് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും പ്രിയ പൂനിയ ഇടം നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios