Asianet News MalayalamAsianet News Malayalam

ബെയര്‍‌സ്റ്റോ ഐപിഎല്‍ കളിച്ചില്ലങ്കിലെന്താ? ഓസ്‌ട്രേലിയയില്‍ നിന്ന് ബിഗ് ബാഷ് ഹീറോയെ പൊക്കി പഞ്ചാബ് കിംഗ്‌സ്

27കാരനായ ഷോര്‍ട്ട് ഇതുവരെ ഓസ്‌ട്രേലിയക്കായി അരങ്ങേറിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി 144.48 പ്രഹരശേഷിയില്‍ 458 റണ്‍സെടുക്കാന്‍ താരത്തിനായിരുന്നു.

Punjab Kings names replacement of english cricketer jonny bairstow saa
Author
First Published Mar 25, 2023, 7:05 PM IST

മൊഹാലി: ഐപിഎല്ലില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്. ഓസ്‌ട്രേസലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ട് ഈ സീസണില്‍ പഞ്ചാബ് ജേഴ്‌സിയില്‍ കളിക്കും. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് താരം ബെയര്‍സ്‌റ്റോ പിന്മാറിയിരുന്നത്. പഞ്ചാബ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ഷോര്‍ട്ട്. നേരത്തെ, നതാന്‍ എല്ലിസിനെ ടീമിലെത്തിച്ചിരുന്നു. 

27കാരനായ ഷോര്‍ട്ട് ഇതുവരെ ഓസ്‌ട്രേലിയക്കായി അരങ്ങേറിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി 144.48 പ്രഹരശേഷിയില്‍ 458 റണ്‍സെടുക്കാന്‍ താരത്തിനായിരുന്നു. 14 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഷോര്‍ട്ടിന്റെ നേട്ടം. 11 വിക്കറ്റും താരം സ്വന്തമാക്കി. ഇതോടെ ഷോര്‍ട്‌സിനെ തേടി പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവുമെത്തി. താരത്തെ ഓപ്പണിംഗ് സ്ഥാനത്ത് കളിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

വരാനിരിക്കുന്ന ആഷസ് പരമ്പര മുന്‍നിര്‍ത്തി ഐപിഎല്ലില്‍ തിടുക്കത്തില്‍ കളിക്കണ്ട എന്ന് താരം തീരുമാനത്തിലാണ് ബെയര്‍സ്‌റ്റോ പിന്മാറിയത്. കഴിഞ്ഞ സെപ്റ്റംബറിലേറ്റ ജോണിയുടെ പരിക്ക് ഇതുവരെ പൂര്‍ണമായി ഭേദമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് ശേഷം പരിക്ക് ഏറെ ഭേദമായ ജോണി ബെയ്ര്‍‌സ്റ്റോ പരിശീലനവും നെറ്റ്സ് പ്രാക്ടീസ് സെഷനും ആരംഭിച്ചതായി ഗാര്‍ഡിയന്റെ  റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഐപിഎല്ലില്‍ കളിക്കില്ലെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്ഷൈറിനായി താരം കളിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 

2022 സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്നതിന് ഇടയിലാണ് ബെയ്ര്‍‌സ്റ്റോയുടെ ഇടംകാലിലെ കുഴയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് ട്വന്റി 20 ലോകകപ്പ് നഷ്ടമായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് പര്യടനങ്ങളിലും ജോണിക്ക് പങ്കെടുക്കാനായില്ല.

പഞ്ചാബ് കിംഗ്സ് സ്‌ക്വാഡ്: അര്‍ഷ്ദീപ് സിംഗ്, ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, മാത്യൂ ഷോര്‍ട്ട, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, രാഹുല്‍ ചഹാര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, രാജ് ബാവ, റിഷി ധവാന്‍, ബല്‍തേജ് ദാണ്ട, നേഥന്‍ എല്ലിസ്, അഥര്‍വ ടൈഡേ, ഭാനുക രജപക്‌സെ, സാം കറന്‍, സിക്കന്ദര്‍ റാസ, ഹര്‍പ്രീത് ഭാട്ട്യ, വിദ്വത് കവരെപ്പ, മൊഹിത് രാത്തേ, ശിവം സിംഗ്.

ബെയ്ല്‍സിനുള്ളിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നു! റണ്ണൗട്ടായിട്ടും കരുണാരത്‌ന ക്രീസില്‍ തുടര്‍ന്നു; കടുത്ത വിവാദം

Latest Videos
Follow Us:
Download App:
  • android
  • ios