ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. മഴ കളിച്ച മൂന്നാം മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 71 റണ്‍സിനാണ് ആതിഥേയര്‍ വിജയിച്ചത്.

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. മഴ കളിച്ച മൂന്നാം മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 71 റണ്‍സിനാണ് ആതിഥേയര്‍ വിജയിച്ചത്. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് 331 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെ (108 പന്തില്‍ 121) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. എന്നാല്‍ ഇടയ്ക്ക് മഴയെത്തിയതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. 24 ഓവറില്‍ 193 റണ്‍സാണ് പിന്നീട് വേണ്ടിയിരുന്നത്. എന്നാല്‍ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

ഡി കോക്കിന് പുറമെ വാന്‍ ഡെര്‍ ഡസ്സന്‍ (50), ഡേവിഡ് മില്ലര്‍ (41), ഫെഹ്ലുകായോ (38*), ഫാഫ് ഡു പ്ലെസിസ് (36) പ്രിറ്റോറ്യൂസ് (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്ക് വേണ്ടി ഇസുരു ഉഡാന രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 41 റണ്‍സെടുത്ത 41 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റെടുത്തു.