Asianet News MalayalamAsianet News Malayalam

ടി20 റാങ്കിംഗ്: ഡി കോക്കിന് വന്‍ നേട്ടം, ആദ്യ പത്തില്‍; കോലി നില മെച്ചപ്പെടുത്തി

പുതിയ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോലി. ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ആറാമതുള്ള കെ എല്‍ രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
 

quinton de kock improved climbs four spots in ICC t20 Ranking
Author
Dubai - United Arab Emirates, First Published Sep 15, 2021, 2:46 PM IST

ദുബായ്: അടുത്തിടെ ടി20 മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി. പുതിയ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോലി. ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ആറാമതുള്ള കെ എല്‍ രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ മാറ്റില്ലാതെ തുടരുന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍  ഡി കോക്കാണ് വന്‍ നേട്ടമുണ്ടാക്കിയ താരം. 

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഡി കോക്ക് എട്ടാം റാങ്കിലെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഡി കോക്കിന് തുണയായത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഏഴാം സ്ഥാനത്തുണ്ട്. വിന്‍ഡീസിന്റെ എവിന്‍ ലൂയിസ്, അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസൈ എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. 

അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), വാനിഡു ഹസരങ്ക (ശ്രീലങ്ക), റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), മുജീബ് ഉര്‍ റഹ്മാന്‍ (അഫ്ഗാനിസ്ഥാന്‍), അഷ്ടണ്‍ അഗര്‍, ആഡം സാംപ (ഓസ്‌ട്രേലിയ) എന്നിവരാണ് ആദ്യ ഏഴ് പേര്‍.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ എട്ടാം റാങ്കിലെത്തി. ബംഗ്ലാദേശിന്റെ തന്നെ ഷാക്കിബ് അല്‍ ഹസന്‍, ന്യൂസിലന്‍ഡിന്റെ ടിം സൗത്തി എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്.

Follow Us:
Download App:
  • android
  • ios