മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും.ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ എന്നിവരാണ് കൗണ്ടി ക്രിക്കറ്റിലെ വിവിധ ടീമുകളില്‍ കളിക്കുക.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ബിസിസിഐ തീരുമാനം. പുജാരയ്ക്ക് കൗണ്ടി ടീമായ
യോര്‍ക്കഷെയറുമായി മൂന്നു വര്‍ഷത്തെ കരാറുണ്ട്. രഹാനെ ഹാംഷെയറിലാവും കളിക്കുക.

ബാക്കിയുള്ളവര്‍ക്ക് ലെസ്റ്റര്‍ഷെയര്‍,എസക്സ്, നോട്ടിംഗ്ഹാംഷെയര്‍ ടീമുകളില്‍ അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നതിനാലാണ് താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അവസരം ഒരുക്കുന്നത്.