ജയ്പൂര്‍: ഇന്ത്യൻ താരം അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്. രഹാനെ ഹാംഷെയർ കൗണ്ടിക്ക് വേണ്ടിയാവും കളിക്കുക. മേയ് മുതൽ ജൂലൈ ആദ്യവാരം വരെയാണ് രഹാനെ കളിക്കുക. ലോകകപ്പ് ടീമിൽ ഇടംനേടിയ ദക്ഷിണാഫ്രിക്കൻ താരം എയ്ഡെൻ മർക്രാമിന് പകരമാണ് രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയത്. ഹാംഷെയറിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും രഹാനെയ്ക്ക് സ്വന്തമാവും.

എഡ്ജ്ബാസ്റ്റണിൽ മേയ് 14 മുതൽ വാർവിക് ഷെയറിനെതിരെ ആയിരിക്കും രഹാനെയുടെ അരങ്ങേറ്റം. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന് മുന്നോടിയായി രഹാനെ അടക്കം ഏഴ് താരങ്ങളെയാണ് ബിസിസിഐ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കുന്നത്.

ചേതേശ്വർ പുജാര, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ, ആർ അശ്വിൻ, ഇശാന്ത് ശർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. പുജാര നിലവിൽ യോർക്‌ഷെഷെയറിന്‍റെ താരമാണ്.