ഏഷ്യാകപ്പിന് ശ്രേയസ് പൂര്‍ണ സജ്ജനെന്ന് കോച്ച് കോച്ച് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. നാലാമതായിട്ടായിരിക്കും ശ്രേയസ് ക്രീസിലെത്തുക.

ബംഗളൂരു: വിശ്രമമില്ലാത്ത നാളുകളായിരുന്നു ടീം ഇന്ത്യക്ക്. തുടര്‍ച്ചയായ പരമ്പരകള്‍ക്കും മത്സരങ്ങള്‍ക്കും ഇടയിലും ഏഷ്യാകപ്പിന് മുമ്പ്് പരിശീലന ക്യാംപ് നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. എങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നു. കെ എല്‍ രാഹുലിന്റെ പരിക്കാണ് ദ്രാവിഡിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. രാഹുലിന് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

ഇപ്പോള്‍ പരിശീലന ക്യാംപിനെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. ''ഏഷ്യാ കപ്പിന് മുമ്പ് പരിശീന ക്യാംപ് നടത്തിയത് ടീമിന് ഗുണം ചെയ്യും. എന്നാല്‍ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ അവ്യക്തതയുണ്ട്. ജസ്പ്രീത് ബുംറ പരിക്ക് മാറി തിരിച്ചെത്തിയത് ബൗളിംഗ് നിരയ്ക്ക് കരുത്താവും. ഐപിഎല്ലിന്റെ വരവോടെ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യക്ക് കുറഞ്ഞു.'' ദ്രാവിഡ് പറഞ്ഞു.

ഏഷ്യാകപ്പിന് ശ്രേയസ് പൂര്‍ണ സജ്ജനെന്ന് കോച്ച് കോച്ച് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. നാലാമതായിട്ടായിരിക്കും ശ്രേയസ് ക്രീസിലെത്തുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാമത് ബാറ്റിംഗിനെത്തും. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

കടപ്പാട് അവരോടാണ്! പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ നന്ദി പറഞ്ഞ് ശ്രേയസ് അയ്യര്‍