ചേതേശ്വര്‍ പൂജാര (Cheteshwar Pujara), അജിന്‍ക്യ രഹാനെ (Ajinkya Rahane), ഇഷാന്ത് ശാര്‍മ എന്നിവരാണ് പുറത്താക്കപ്പെ് മറ്റുതാരങ്ങള്‍. എന്നാല്‍ സാഹയെ ഒഴിവാക്കിയ നടപടി അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) പുറത്താക്കിയിരുന്നു. ചേതേശ്വര്‍ പൂജാര (Cheteshwar Pujara), അജിന്‍ക്യ രഹാനെ (Ajinkya Rahane), ഇഷാന്ത് ശാര്‍മ എന്നിവരാണ് പുറത്താക്കപ്പെ് മറ്റുതാരങ്ങള്‍. എന്നാല്‍ സാഹയെ ഒഴിവാക്കിയ നടപടി അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പ്രധാനമായും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെയാണ് സാഹ സംസാരിച്ചത്.

Scroll to load tweet…

ദ്രാവിഡ് തന്നോട് വിരമിക്കാന്‍ ആവശ്യപ്പെട്ടന്നായിരുന്നു സാഹയുടെ ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ്. സാഹയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് പറയുന്നത്... ''ഞാന്‍ താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ആരേയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഞാന്‍ പറയുന്നതെല്ലാം താരങ്ങള്‍ അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു താരത്തിന് പ്ലേയിങ് 11ല്‍ ഇടമില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി പറയാറുണ്ട്. ഞാന്‍ മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇത്തരം കാര്യങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താറുണ്ട്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ നിരാശകളുണ്ടാവുന്നത് സ്വാഭാവികമാണ്.'' ദ്രാവിഡ് വിശദീകരിച്ചു. 

Scroll to load tweet…

എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങളുടെ ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ് പറയുന്നു. ''സാഹയുടെ വെളിപ്പെടുത്തല്‍ എന്നെ വേദനിപ്പിച്ചില്ല. ഇപ്പോഴും സാഹയോട് ബഹുമാനം മാത്രമാണുള്ളത്. കാരണം സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതുള്ളതുകൊണ്ട് ഇത്രയും കൂടി വിശദീകരിച്ചത്.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

Scroll to load tweet…

ഗാംഗുലിക്കെതിരേയും സാഹ സംസാരിച്ചിരുന്നു. സാഹ പറഞ്ഞതിങ്ങനെ... ''കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ 61 റണ്‍സ് നേടിയപ്പോള്‍ എന്ന അഭിനന്ദിച്ച് ഗാംഗുലി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം കാലം എന്നെ ഒഴിവാക്കില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍ എത്ര പെട്ടന്നാണ് കാര്യങ്ങള്‍ മാറിയതെന്ന് നോക്കൂ.'' ഇത്രയുമാണ് സാഹ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഗാംഗുലി മറുപടിയൊന്നും പറഞ്ഞിട്ടില്ല. 

Scroll to load tweet…

സാഹയ്ക്ക് പകരം കെ എസ് ഭരതിനെയാണ് സെല്കറ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. റിഷഭ് പന്തായിരുന്നും പ്രധാന വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് പന്ത് അവസാനമായി കളിച്ചത്. കാണ്‍പൂര്‍ ടെസ്റ്റില്‍ സാഹ 61 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു ടെസ്റ്റിലും കളിപ്പിച്ചിരുന്നില്ല.