Asianet News MalayalamAsianet News Malayalam

ആശാന്‍റെ മകൻ കൊള്ളാം, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി സമിത് ദ്രാവിഡ്; കൂച്ച് ബെഹാർ ട്രോഫിയിൽ കര്‍ണാടകക്ക് ജയം

ആദ്യം ബാറ്റ് ചെയ്ത ജമ്മു 62 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സമിത് ബൗളിംഗിലും തിളങ്ങിയിരുന്നു.

Rahul Dravid's son Samit Dravid Shines with 98-run knock for Karnataka in Cooch Behar Trophy
Author
First Published Dec 21, 2023, 1:02 PM IST

റാഞ്ചി: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകക്കായി മിന്നി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ്. ജമ്മു കശ്മീരിനെതിരെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സമിത് 98 റണ്‍സടിച്ചു. 13 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സമിതിന്‍റെ ഇന്നിംഗ്സ്.

ആദ്യം ബാറ്റ് ചെയ്ത ജമ്മു 62 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സമിത് ബൗളിംഗിലും തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ കര്‍ണാടക സമിതിന്‍റെയും സെഞ്ചുറി നേടിയ കാര്‍ത്തികേയയുടെയും(163) ബാറ്റിംഗ് കരുത്തില്‍ 100 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 480 റണ്‍സെടുത്തു. സമിത്-കാര്‍ത്തികേയ സഖ്യം നാലാം വിക്കറ്റില്‍ 233 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  കാര്‍ത്തികേയ 175 പന്തില്‍ 21 ഫോറും അഞ്ച് സിക്സും പറത്തിയാണ് 163 റണ്‍സടിച്ചത്. ഇരുവരും പുറത്തായശേഷം ധ്രുവ് പ്രഭാകറും(66), ക്യാപ്റ്റന്‍ ധീരജ് ഗൗഡയും(51) തകര്‍ത്തടിച്ച് കര്‍ണാടകയെ കൂറ്റന്‍ സ്കോറിലെത്തിച്ചു.

സഞ്ജുവിന്‍റെ ലാസ്റ്റ് ബസ്, ഇതും നഷ്ടമായാല്‍ ഇനി ഉടനൊന്നും ഇന്ത്യന്‍ ടീമിലെത്താനാവില്ല

കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍ണാടക രണ്ടാം ഇന്നിംഗ്സില്‍ ജമ്മു കശ്മീരിനെ 180 റണ്‍സിന് പുറത്താക്കി ഇന്നിംഗ്സിനും 130 റണ്‍സിനും ജയിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് വീഴ്ത്താനും സമിത് ദ്രാവിഡിനായി.

നേരത്തെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മൈസൂരുവില്‍ ഉത്തരാഖണ്ഡിനെതിരായ കര്‍ണാടകയുടെ മത്സരത്തില്‍ സമിതിന്‍റെ ബാറ്റിംഗ് കാണാന്‍ ദ്രാവിഡും ഭാര്യ വിജേതയും ഗ്രൗണ്ടിലെത്തിയിരുന്നു. ഉത്തര്‍പ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സമിച് 27, 28 റണ്‍സെടുത്ത് പുറത്തായി. ലോകകപ്പിനുശേഷം വിശ്രമമമെടുത്ത ദ്രാവിഡ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുളള ഇന്ത്യന്‍ ടീമിനൊപ്പമാണ് ഇപ്പോഴുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios