ഇളയവനും പൊളി! ദ്രാവിഡ് മൂന്നാമനും സെഞ്ചുറിയോടെ സൂചന തന്നിട്ടുണ്ട്, ഇന്നിംഗ്‌സ് വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍

ജാര്‍ഖണ്ഡിനെതിരെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 441 റണ്‍സാണ് കര്‍ണാടക നേടിയത്.

rahul dravid son anvay dravid hit unbeaten century for karnataka

ബെംഗളൂരു: വിജയ് മര്‍ച്ചെന്റ് ട്രോഫിയില്‍ കര്‍ണാടയ്ക്ക് വേണ്ടി സെഞ്ചുറി നേടി രാഹുല്‍ ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വയ് ദ്രാവിഡ്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 153 പന്തില്‍ 100 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അന്‍വയ് നേടിയത്. രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അന്‍വയുടെ ഇന്നിംഗ്‌സ്. 16 വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് വിജയ് മര്‍ച്ചെന്റ് ട്രോഫി നടക്കുന്നത്. വിക്കറ്റ് കീപ്പര്‍ കൂടിയായ അന്‍വയ്ക്ക് പുറമെ ആര്യ ജെ ഗൗഡ (104), ക്യാപ്റ്റന്‍ ധ്രുവ് കൃഷ്ണന്‍ (122) എന്നിവരും സെഞ്ചുറി നേടിയിരുന്നു. ശ്യാമാന്തക് അനിരുദ്ധ് 76 റണ്‍സെടുത്തു.

ഇവരുടെയൊക്കെ കരുത്തില്‍ ജാര്‍ഖണ്ഡിനെതിരെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 441 റണ്‍സാണ് കര്‍ണാടക നേടിയത്. ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387നെതിരെ ലീഡെടുക്കാനും സാധിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റും ലഭിച്ചു. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ അന്‍വയ് നേടുന്ന ആദ്യ സെഞ്ചുറിയാണിത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച വിജയ് മര്‍ച്ചന്റ് ട്രോഫിയിലെ അന്‍വയുടെ മൂന്നാം ഇന്നിംഗ്സായിരുന്നു ഇത്. 

ഐസിസി 'കോലുമിഠായി' കൊതിപ്പിച്ച് പിസിബിയെ ഒതുക്കും! അതില്‍ വീഴരുതെന്ന് മുന്‍ പാക് താരത്തിന്റെ മുന്നറിയിപ്പ്

ഇതിന് മുമ്പ് രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 75 റണ്‍സാണ് അന്‍വയ് നേടിയത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 14 വിഭാഗത്തില്‍ കര്‍ണാടകയെ നയിച്ചിരുന്നത് അന്‍വയ് ആയിരുന്നു. അന്‍വയുടെ ജ്യേഷ്ഠന്‍ സമിത് ദ്രാവിഡും കര്‍ണാടകയ്ക്കായി കളിക്കുന്നുണ്ട്. സെപ്റ്റംബറില്‍, ഓസ്ട്രേലിയ അണ്ടര്‍ 19 യ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ സമിത്തിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സമിത്തിന് പരമ്പരയിലുടനീളം കളിക്കാനായില്ല. പിന്നാലെ അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീമിലും സമിത്തിന് ഇടം നേടാന്‍ കഴിഞ്ഞില്ല. 

ഇപ്പോഴും സമിത് പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സമിത് ഓള്‍റൗണ്ടറാണ്. ഈ വര്‍ഷമാദ്യം നടന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകയുടെ കിരീടനേട്ടത്തില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു താരം. എട്ട് മത്സരങ്ങളില്‍ നിന്ന് 362 റണ്‍സും 16 വിക്കറ്റും സമിത് നേടി. ഓഗസ്റ്റില്‍ നടന്ന കര്‍ണാടക പ്രീമിയര്‍ ലീഗില്‍ സമിത് മൈസൂരു വാരിയേഴ്‌സിന് വേണ്ടിയും സമിത് കളിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios