ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പാകിസ്ഥാന് സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണ്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മഴഭീഷണി. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നാളെ മഴ പെയ്യുമെന്നാണ് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പകല്‍ മത്സരത്തില്‍ മഴ മൂലം മത്സരം വൈകാനോ തടസപ്പെടാനോ ഇടയുണ്ടെന്നുമാണ് കാലസവസ്ഥാ റിപ്പോര്‍ട്ട്.

പകല്‍ മത്സരമായതിനാല്‍ മത്സരം തടസപ്പെട്ടാലും ഓവറുകള്‍ വെട്ടിച്ചുരുക്കാതെ 20 ഓവര്‍ മത്സരം തന്നെ നടക്കാനുള്ള സാധ്യതയുണ്ട്. ഇന്നലെ നെറ്റ്സില് ബാറ്റിംഗ് പരിശീലനത്തിനിടെ കൈയിലെ തള്ളവിരലില്‍ പന്തുകൊണ്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. പന്ത് കൈയില്‍ കൊണ്ട ഉടന്‍ വേദനകൊണ്ട് പുളഞ്ഞ രോഹിത് ഗ്ലൗസൂരി ഉടന്‍ ചികിത്സതേടി. എന്നാല്‍ പ്രാഥമിക ചികിത്സ തേടിയശേഷം നെറ്റ്സില്‍ രോഹിത് ബാറ്റിംഗ് തുടര്‍ന്നത് ഇന്ത്യക്ക് ആശ്വാസമായി.

ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശിന്‍റെ പ്രതികാരം, ജയം രണ്ട് വിക്കറ്റിന്

ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പാകിസ്ഥാന് സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയ ഇന്ത്യക്കാകട്ടെ നാളത്തെ മത്സരം മഴ മുടക്കിയാസലും സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവില്ല.

ഇന്നലെ നടന്ന മത്സരത്തില്‍ കാനഡ, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എയില്‍ ആര്‍ക്കും സൂപ്പര്‍ എട്ടിലെത്താൻ സാധ്യതയകളുണ്ട്. ആദ്യ രണ്ട് കളികളും തോറ്റ അയര്‍ലന്‍ഡിന് മാത്രമാണ് സാധ്യത മങ്ങിയത്. ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളും ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ്. ഈ സ്റ്റേഡിയത്തിലെ അപ്രവചനീയ സ്വഭാവം ടോസ് നിര്‍ണായകമാക്കും. ടോസ് നേടുന്ന ടീം പീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ മൂന്ന് കളികളിലും കണ്ടത്. ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ചപ്പോള്‍ ഇന്നലെ അയര്‍ലന്‍ഡിനെതിരെ കാനഡ ആദ്യം ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക