Asianet News MalayalamAsianet News Malayalam

ജയ്‌സ്വാള്‍ പുറത്തേക്ക്? അതോ സഞ്ജു വിശ്വാസമര്‍പ്പിക്കുമോ? ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്റെ സാധ്യത ഇലവന്‍

രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കിനെ തുടര്‍ന്ന് സന്ദീപ് ശര്‍മയെ മാറ്റിയതൊഴിച്ചാല്‍ രാജസ്ഥാന്‍ ഇതുവരെ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

rajasthan royals probable eleven against gujarat titans
Author
First Published Apr 10, 2024, 8:30 AM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുകയാണ്. ഹോംഗ്രൗണ്ടായ ജയ്പൂര്‍ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ഒന്നാം സ്ഥാനക്കാരുടെ എതിരാളി. കളിച്ച നാല് മത്സരങ്ങളിലും സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു. സ്വന്തം ഗ്രൗണ്ടായ ജയ്പൂരില്‍ ഗുജറാത്തിനെതിരെ ജയത്തില്‍ കൂടുതലൊന്നും രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല.

രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കിനെ തുടര്‍ന്ന് സന്ദീപ് ശര്‍മയെ മാറ്റിയതൊഴിച്ചാല്‍ രാജസ്ഥാന്‍ ഇതുവരെ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇന്നും മാറ്റമൊന്നും വരുത്താന്‍ സാധ്യയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാറ്റാന്‍ സാധ്യതയുള്ള ഏക താരം ജയ്‌സ്വാളിനെയാണ്. നാല് കളിയില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് നേടാനായാത് 24 റണ്‍സ് മാത്രം. എന്നാല്‍ ടീം മാനേജ്‌മെന്റ് താരത്തിലുള്ള വിശ്വാസം കൈവിടില്ല. മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. സന്ദീപ് ശര്‍മ ഇംപാക്റ്റ് പ്ലയറായി തിരിച്ചെത്തും.

കുത്തുവാക്കുകളില്ല! ഹൃദ്യം, മനോഹരം; എം എസ് ധോണിയെ കെട്ടിപ്പിടിച്ച് ഗംഭീർ; തുറന്ന ചിരിയോടെ കുശലം പറഞ്ഞ് ഇരുവരും

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലുടെ ജോസ് ബട്‌ലറും ഫോമിലേക്ക് എത്തിയതോടെ സഞ്ജുവും സംഘവും സെറ്റായിക്കഴിഞ്ഞു. പവര്‍പ്ലേയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ വിക്കറ്റ് വേട്ടയും ആര്‍ അശ്വിന്‍ - യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ ജോഡിയുടെ കണിശതയും കൂടിയാവുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പം. നേര്‍ക്കുനേര്‍ കണക്കില്‍ ഗുജറാത്തിന് വ്യക്തമായ ആധിപത്യമുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളില്‍ 2022ലെ ഫൈനലില്‍ ഉള്‍പ്പടെ നാലിലും ഗുജറാത്ത് ജയിച്ചു.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

Follow Us:
Download App:
  • android
  • ios