അഡ്‌ലെയ്ഡ്: പെര്‍ത്ത് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നേടിയ ശേഷം പാക് സ്പിന്നര്‍ യാസിര്‍ ഷാ പ്രത്യേക രീതിയില്‍ ആഘോഷം നടത്തിയിരുന്നു. ഏഴ് തവണ സ്മിത്തിനെ പുറത്താക്കിയെന്ന രീതിയില്‍ ഏഴ് വിരലുകള്‍ ഉയര്‍ത്തികാണിച്ചാണ് യാസിര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞ ഇന്നിംഗ്സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്. അഡ്ലെയ്ഡില്‍ 23 റണ്‍സ് നേടിയതോടെയാണ്സ്മിത്ത് ചരിത്രം കുറിച്ചത്. നേട്ടത്തില്‍ സ്മിത്തിന്റെ വക ആഘോമൊന്നുമുണ്ടായിരുന്നില്ല. 

എന്നാല്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ഒരു ട്രോളിറക്കി. റോയല്‍സിന്റെ ക്യാപ്റ്റനാണ് സ്മിത്ത്. അപ്പൊപിന്നെ യാസിര്‍ ആദ്യ ടെസ്റ്റില്‍ നടത്തിയ ആഘോഷപ്രകടനത്തിന് മറുപടി കൊടുക്കാതെ വയ്യല്ലൊ. ഒരു കലക്കന്‍ മറുടി തന്നെ കൊടുത്തു. സ്മിത്തും യാസിറും ഏഴ് വിരലുകള്‍ ഉയര്‍ത്തിപിടച്ചു നില്‍ക്കുന്ന ഫോട്ടോ വച്ചാണ് രാജസ്ഥാന്‍ ട്രോള്‍ ഇറക്കിയത്. അതിന്റെ ക്യാപ്ഷനായിരുന്നു ഏറെ രസകരം. നിങ്ങളുടെ ഏഴിനേക്കാള്‍ വലുതാണ് എന്റെ ഏഴ് എന്നായിരുന്നു ആ ക്യാപ്ഷന്‍. ട്രോള്‍ കാണാം...