മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രമേഷ് പവാറിനെ ഇന്ത്യ എ ടീമിന്‍റെ ബൌളിങ് പരിശീലകനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വനിത ടീമിന്‍റെ പരിശീലകനായിരുന്നു പവാര്‍. എന്നാല്‍ സീനിയര്‍ താരം മിതാലി രാജുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേുപോവേണ്ടി വന്നു.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന പരമ്പരയില്‍ പവാര്‍ ചുമതലയേല്‍ക്കും. അഞ്ച് ഏകദിനങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളുമാണ് പരമ്പരയില്‍ നടക്കുക. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് പരമ്പര. ഇന്ത്യക്ക് വേണ്ടി 31 ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും പവാര്‍ കളിച്ചിട്ടുണ്ട്.