ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ ടീം മികച്ച പ്രകടനമല്ല പുറത്തെടുത്തത് എന്ന് സമ്മതിക്കുമ്പോഴും അവര്‍ക്കെതിരെയുള്ള വിമര്‍ശനം പലപ്പോഴും അതിര് കടക്കുന്നുവെന്ന് സാമ്ന ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റമീസ് രാജ പറഞ്ഞു

ലാഹോര്‍: ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ടി20 ക്രിക്കറ്റില്‍ ഐസിസി റാങ്കിംഗില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ബാബറിന്‍റെയും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റയും ഓപ്പണിംഗിലെ മെല്ലെപ്പോക്കാണ് സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍റെ മോശം പ്രകടനത്തിന് കാരണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ ടീം മികച്ച പ്രകടനമല്ല പുറത്തെടുത്തത് എന്ന് സമ്മതിക്കുമ്പോഴും അവര്‍ക്കെതിരെയുള്ള വിമര്‍ശനം പലപ്പോഴും അതിര് കടക്കുന്നുവെന്ന് സാമ്ന ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റമീസ് രാജ പറഞ്ഞു. ഇക്കാര്യത്തില്‍ നിങ്ങള്‍ ഇന്ത്യന്‍ ആരാധകരെ കണ്ട് പഠിക്കണം. വിരാട് കോലി ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടിയപ്പോള്‍ അവര്‍ അത് ആഘോഷിച്ചു. മറ്റെല്ലാം അവര്‍ക്ക് അപ്രധാനമായി. ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ പുറത്തായിട്ടും അവര്‍ ടീമിനെ വിമര്‍ശിച്ചില്ല.

അവസാന കളിയില്‍ അടിതെറ്റി സൂര്യ, ഒന്നാം റാങ്കുകാരനായി ലോകപ്പിനിറങ്ങുക റിസ്‌വാന്‍ തന്നെ

എന്നാല്‍ ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് പാക്കിസ്ഥാന്‍. കിരീടം നമ്മള്‍ നേടേണ്ടതയിരുന്നു. പക്ഷെ ഒരു മോശം ദിവസം എല്ലാ ടീമുകള്‍ക്കും ഉണ്ടാകുമല്ലോ. അതിന് പന്നാലെ ടീമിനെതിതരെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ്. കോലിയെപ്പോലെ ബാബറും അടുത്തിടെ സെഞ്ചുറി നേടിയിരുന്നു. അതൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് വിഷയമല്ല. അവര്‍ എപ്പോഴും ബാബറിന് 135 സ്ട്രൈക്ക് റേറ്റേ ഉള്ളൂ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ക്ക് 147.3 സ്ട്രൈക്ക് റേറ്റുണ്ട് എന്ന് പറഞ്ഞു നടക്കുകയാണെന്നും അതുകൊണ്ട് ടീമിന് യാതൊരു ഗുണവുമില്ലെന്നും റമീസ് രാജ പറഞ്ഞു.

റിഷഭ് പന്തിന് ഇന്ത്യന്‍ ടി20 ടീമില്‍ സവിശേഷ റോള്‍; വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജയ് ബാംഗര്‍

കഴിഞ്ഞ ആഴ്ച അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പാക്കിസ്ഥാന്‍ 4-3ന് കൈവിട്ടെങ്കിലും പാക്കിസ്ഥാനുവേണ്ടി ബാബറും മുഹമ്മദ് റിസ്‌വാനും മികച്ച പ്രകടനം പുറത്തെുത്തിരുന്നു.