മത്സരത്തിനിടെ ചേരയാണ് ഗ്രൗണ്ടില്‍ ഇഴഞ്ഞെത്തിയത്. കഴിഞ്ഞ മാസം ആന്ധ്ര-വിദര്‍ഭ രഞ്ജി മത്സരത്തിനിടെയും ഗ്രൗണ്ടില്‍ പാമ്പിറങ്ങിയിരുന്നു.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ-കര്‍ണാടക മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി പാമ്പ്. മത്സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലെത്തിയത്. പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെ പിടിച്ച് കൂടിലടച്ചശേഷമാണ് മത്സരം പുനരാരംഭിച്ചത്.

Scroll to load tweet…

മത്സരത്തിനിടെ ചേരയാണ് ഗ്രൗണ്ടില്‍ ഇഴഞ്ഞെത്തിയത്. കഴിഞ്ഞ മാസം ആന്ധ്ര-വിദര്‍ഭ രഞ്ജി മത്സരത്തിനിടെയും ഗ്രൗണ്ടില്‍ പാമ്പിറങ്ങിയിരുന്നു.

മത്സത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ റെയില്‍വെയോടും മുംബൈ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. കര്‍ണാടകയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.