Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്, കീഴടങ്ങാന്‍ തയാറെന്ന് സന്ദീപ് ലാമിച്ചാനെ

ബലാത്സംഗ കേസില്‍ കാഠ്മണ്ഡു ജില്ലാ കോടതി നേരത്തെ ലാമിച്ചാനെക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാജ്യം വിട്ട ലാമിച്ചാനെയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്‍റപോളും ലാമിച്ചാനെക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി.

Rape Case: Former Nepal Captain Sandeep Lamichhane to surrender
Author
First Published Oct 1, 2022, 9:35 PM IST

കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സന്ദീപ് ലാമിച്ചാനെ. ഈ മാസം ആറിന് നേപ്പാളിലെത്തുമെന്നും ഇതിനുശേഷം അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങുമെന്നും ലാമിച്ചാനെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ കാഠ്മണ്ഡു ജില്ലാ കോടതി നേരത്തെ ലാമിച്ചാനെക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാജ്യം വിട്ട ലാമിച്ചാനെയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്‍റപോളും ലാമിച്ചാനെക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി.

ഉനദ്ഘട്ടിന്‍റെ കിളി പാറിയ ഉമ്രാന്‍ മാലിക്കിന്‍റെ മൂളിപ്പറക്കുന്ന യോര്‍ക്കര്‍-വീഡിയോ

അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ലാമിച്ചാനെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. തെറ്റായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ലാമിച്ചാനെ വ്യക്തമാക്കി. പ്രിയപ്പെട്ട ആരാധകരെ ഞാന്‍ നിരപരാധിയാണ്, തെറ്റായി ഒന്നും ചെയ്തിട്ടില്ല. കേസ് നേരിടാനും എന്‍റെ നിരപരാധിത്വം തെളിയിക്കാനും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഞാനൊരുക്കമാണ്. എനിക്കെതിരെ ഉയര്‍ന്ന തെറ്റായ ആരോപണങ്ങള്‍ക്കെല്ലാം കാലം മറുപടി പറയുമെന്നുറപ്പാണ്-ലാമിച്ചാനെ കുറിച്ചു.

മുന്‍ നേപ്പാള്‍ ക്യാപ്റ്റനും ഐപിഎല്‍ താരവുമായിരുന്ന ലാമിച്ചാനെക്കെതിരെ 17കാരിയായ പെണ്‍കുട്ടിയാണ് പീഡന പരാതി നല്‍കിയത്. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിവിലെയും ഭക്തപുറിലെയും വിവിധ സ്ഥലങ്ങളിലും ഹോട്ടലിലും കൊണ്ടുപോയി ലാമിച്ചാനെ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

നേപ്പാളിനായി 34 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ലാമിച്ചാനെ ഏകദിനങ്ങളില്‍ 69ഉം ടി20യില്‍ 85 ഉം വിക്കറ്റെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായും സന്ദീപ് ലാമിച്ചാനെ കളിച്ചിട്ടുണ്ട്. 2018ലാണ് മിസ്റ്ററി സ്പിന്നറെന്ന നിലയില്‍ ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്നത്. ഡല്‍ഹി ടീമില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്ന ലാമിച്ചാനെയെ 2021ല്‍ ടീം കൈവിട്ടു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ലാമിച്ചാനെയെ ആരും ടീമിലെടുത്തിരുന്നില്ല. ഐപിഎല്ലില്‍ ഡല്‍ഹിക്കായി ഒമ്പത് മത്സരങ്ങളില്‍ 13 വിക്കറ്റെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios