ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു റാഷിദ് ഖാന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം. മുന്‍ സിംബാബ്‌വെ താരം തതേന്ദ തയ്ബുവിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് റാഷിദ് ഖാന്‍ മറികടന്നത്. 

15 വര്‍ഷമാണ് റെക്കോഡ് തയ്ബുവിന്റെ പേരിലുണ്ടായിരുന്നത്. റാഷിദ് ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ 20 വര്‍ഷവും 350 ദിവസവുമാണ് പ്രായം. 2004ലാണ് തയ്ബു സിംബാവെയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 20 വയസും 358 ദിവസവും പ്രായമുള്ളപ്പോഴാണ് തയ്ബു ക്യാപ്റ്റനായി അരങ്ങേറിയത്. 

ഏകദിന ലോകകപ്പിന് ശേഷമാണ് റാഷിദിനെ മൂന്നു ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റനായി നിയമിച്ചത്. തയ്ബു 28 ടെസ്റ്റുകളും 150 ഏകദിനവും സിംബാബ്‌വെയ്ക്കായി കളിച്ചു. 2012ലാണ് താരം അപ്രതീക്ഷിതമായി വിരമിക്കുന്നത്. പിന്നീട് ദേശീയ ടീമിന്റെ സെലക്ടറായി തിരിച്ചെത്തിയിരുന്നു.