ശാസ്ത്രി പുതുതായി വരുന്ന ഏതെങ്കിലും ഐപിഎല്‍ (IPL 2022) ടീമിന്റെ പരിശീലകനാകുമെന്നും വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മൗനത്തിന് പിന്നിലൊരു കാരണമുണ്ടായിരുന്നു എന്ന് വേണം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍.
ദില്ലി: ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി (Ravi Shastri) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞത്. പിന്നാലെ അദ്ദേഹം പുതുതായി വരുന്ന ഏതെങ്കിലും ഐപിഎല്‍ (IPL 2022) ടീമിന്റെ പരിശീലകനാകുമെന്നും വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മൗനത്തിന് പിന്നിലൊരു കാരണമുണ്ടായിരുന്നു എന്ന് വേണം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍.

കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഏറ്റവും കൂടുതല്‍ വഴങ്ങുന്നത് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ജോലിയാണത്. ഇന്ത്യയുടെ പരിശീലകനാകുന്നതിന് മുമ്പ് അദ്ദേഹം കമന്ററി പറയുന്നുണ്ടായിരുന്നു. ഇപ്പോല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായിട്ടാണ് അദ്ദേഹം സഹകരിക്കുന്നത്. ഈ മാസം 26ന് ആരംഭിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കമന്ററി പറയാനുണ്ടാവും. ശാസ്ത്രി വരുന്നതുമായി ബന്ധപ്പെട്ട് ഒരു പരസ്യവും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടിട്ടുണ്ട്.
പരീശീലക കുപ്പായം അഴിച്ചുവച്ചയുടയന്‍ അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. 2019ലെ ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനെ അദ്ദേഹം കുറപ്പെടുത്തുകയുണ്ടായി. ടീമില്‍ മൂന്ന് വിക്കറ്റര്‍മാരെ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, എം എസ് ധോണി എന്നിവരായിരുന്നു ടീമിലെ കീപ്പര്‍മാര്‍. മൂന്ന് പേരെയും എന്തിനാണ് ടീമിലെടുത്തുതെന്ന് തനിക്ക് മനസിലായില്ലെന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. മൂവരില്‍ ഒരാള്‍ക്ക് പകരം അമ്പാട്ടി റായുഡു, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹം പരിശീലകവേഷം അഴിച്ച് വീണ്ടും കമന്ററി പറയാനെത്തുമ്പോള്‍ ഇത്തരത്തില്‍ ചൂടുപിടിച്ച വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റേയും കണക്കുകൂട്ടല്‍.
