ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ശ്രീലങ്കന്‍ താരത്തിന്റേത്. രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സമീപിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിരുന്നു.

ദുബായ്: ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വാനിഡു ഹസരങ്ക ഐപിഎല്‍ രണ്ടാംപാദത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കും. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയ്ക്ക് പകരമാണ് ഹസരങ്ക ടീമിലെത്തിയത്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ശ്രീലങ്കന്‍ താരത്തിന്റേത്. രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സമീപിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിരുന്നു.

ശ്രീലങ്കയുടെ തന്നെ ദുഷ്മന്ത ചമീര, സിംഗപൂരിന്റെ ടിം ഡേവിഡ് എന്നിവരേയും ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍, സ്‌കോട്ട് കുഗലെജിന്‍ എന്നിവര്‍ക്ക് പകരമാണ് ഇരുവരുമെത്തുക. കിവീസ് താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരായ പരമ്പര കളിക്കേണ്ടതുണ്ട്. ഇതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു.

അതേസമയം സൈമണ്‍ കാറ്റിച്ച് ആര്‍സിബിയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. മൈക്ക് ഹെസ്സണായിരിക്കും ഇനി ആര്‍സിബിയുടെ പരിശീലകന്‍. ഇതുവരെ ടീമീന്റെ ഡയറക്റ്ററായിരുന്നു ഹെസ്സണ്‍.