ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്‌നൗ നിരയില്‍ പേസര്‍ മുഹ്‌സിന്‍ ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂര്‍ ടീമിലെത്തി.

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ലഖ്‌നൗ നിരയില്‍ കെ എല്‍ രാഹുല്‍ നായകനായി തിരിച്ചെത്തി. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്‌നൗ നിരയില്‍ പേസര്‍ മുഹ്‌സിന്‍ ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂര്‍ ടീമിലെത്തി. ആര്‍സിബി ജോസഫ് അല്‍സാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിലെത്തിച്ചു. 

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസെ ടോപ്ലി, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരേക്കാള്‍ എത്രയോ മികച്ചവന്‍! സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി ആരാധകര്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), കെഎല്‍ രാഹുല്‍(സി), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, യാഷ് താക്കൂര്‍, നവീന്‍-ഉല്‍-ഹഖ്, മായങ്ക് യാദവ്.