മൊഹാലി: അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതിന് ഏറെ പഴികേട്ട പന്ത് കരുതലോടെ കളിക്കുമെന്ന പ്രതീക്ഷകള്‍ ഇത്തവണയും അസ്ഥാനത്തായി. നേരിട്ട അഞ്ചാം പന്തില്‍ സ്വീപ്പിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ട്രിയും ബാറ്റിങ് കോച്ച് വിക്രം റാത്തോഡും പന്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് ആശങ്കപ്പെടുമ്പോഴാണ് വീണ്ടും ഈ മോശം പ്രകടനം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിങ്‌സിന് ശേഷം കടുത്ത ട്രോളുകളാണ് പന്തിനെതിരെ വന്നത്. അതിലൊന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനേശ് മോംഗിയയുമായി ബന്ധപ്പെടുത്തിയായിരുന്നു. മോംഗിയ വിരമിക്കേണ്ടിയില്ലായിരുന്നു. പന്തിന് പകരം ടീമില്‍ അവസരമുണ്ടായിരുന്നുവെന്ന് ട്വീറ്റ് പറയുന്നു. മലയാളി താരം സഞ്ജു സാംസണ് ടീമിലെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം..