Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ജയം; റെക്കോര്‍ഡ് സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍- ടോം ലാഥം സഖ്യം

പുറത്താവാതെ 208 റണ്‍സാണ് ഇരുവരും നേടിയത്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ടോം ലാഥം- വില്യംസണ്‍ സഖ്യത്തിന്റേത്. 2017ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200 റണ്‍സാണ് ഇരുവരും മറികടന്നത്.

Record for Tom Latham and Kane Williamson after partnership against India
Author
First Published Nov 25, 2022, 8:07 PM IST

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടോം ലാഥം (104 പന്തില്‍ പുറത്താവാതെ 145), കെയ്ന്‍ വില്യംസണ്‍ (98 പന്തില്‍ 94) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പുറത്താവാതെ 208 റണ്‍സാണ് ഇരുവരും നേടിയത്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ടോം ലാഥം- വില്യംസണ്‍ സഖ്യത്തിന്റേത്. 2017ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 സ്‌കോട്ട് സ്‌റ്റൈറിസ് ധാംബുല്ലയില്‍ നേടിയ 190 റണ്‍സ് മൂന്നാം സ്ഥാനത്തായി. 1994ല്‍ ആഡം പറോറെ- കെന്‍ റുതര്‍ഫോര്‍ഡ് സഖ്യം നേടിയ 181 റണ്‍സും പട്ടികയിലുണ്ട്. മൂന്നാം തവണയാണ് ലാഥം 200 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ടെയ്‌ലര്‍, വില്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ക്കൊപ്പമായിരുന്നത്.

ന്യൂസിലന്‍ഡ് നാട്ടില്‍ തുടര്‍ച്ചയായി നേടുന്ന 13-ാം ഏകദിന വിജയമാണിത്. ആദ്യമായിട്ടാണ് കിവീസ് നാട്ടില്‍ തുടര്‍ച്ചയായി ഇത്രയും വിജയങ്ങള്‍ സ്വന്താക്കുന്നത്. നേരത്തെ, 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി 12 വിജയങ്ങള്‍ നേടിയിരുന്നു. രണ്ടാം തവണ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ 300ല്‍ കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. 2020ല്‍ ഹാമില്‍ട്ടണില്‍ 348 റണ്‍സും കിവീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.

നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ത്തിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. മൂന്നാം മത്സരം ടൈ ആവുകയായിരുന്നു.

ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Follow Us:
Download App:
  • android
  • ios