Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ബൗളിംഗ് നിരയെക്കാള്‍ മികച്ചത് ഓസീസിന്റേതെന്ന് റിക്കി പോണ്ടിംഗ്

 ഇന്ത്യന്‍ പേസര്‍മാരുടെ മികവിനെക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നുമില്ല.പേസര്‍മാരെ പിന്തുണയ്ക്കാന്‍ സ്പിന്നര്‍മാരായി അശ്വിനും ജഡേജയും ഉണ്ട്. ഇതൊക്കെയാണെങ്കിലും ഓസീസ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായിട്ടില്ല.

Ricky Ponting selects the best bowling attack
Author
Sydney NSW, First Published Dec 3, 2019, 5:26 PM IST

സിഡ്സി: ഇന്ത്യന്‍ പേസര്‍മാരെക്കാള്‍ വിവിധ സാഹചര്യങ്ങളില്‍ മികവ് കാട്ടാനാവുക ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ആക്രമണ നിര ഇന്ത്യയുടേതല്ല ഓസ്ട്രേലിയയുടേതാണെന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരയുണ്ട്. ഷമിയും ബുമ്രയും ഏതാനും വര്‍ഷങ്ങളായി മികച്ച രീതിയില്‍ പന്തെറിയുന്നു. ഇവരെ പിന്തുണയ്ക്കാനായി ഉമേഷും ഇഷാന്തുമുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ പേസര്‍മാരുടെ മികവിനെക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നുമില്ല.പേസര്‍മാരെ പിന്തുണയ്ക്കാന്‍ സ്പിന്നര്‍മാരായി അശ്വിനും ജഡേജയും ഉണ്ട്. ഇതൊക്കെയാണെങ്കിലും ഓസീസ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായിട്ടില്ല. നേഥന്‍ ലിയോണ്‍ തന്നെയാണ് ഓസീസ് സാഹചര്യങ്ങളിലും വിക്കറ്റെടുക്കുന്ന സ്പിന്നര്‍. ഓസ്ട്രേലിയക്ക് മിച്ചല്‍ സ്റ്റാര്‍ക്കില്‍ മികച്ചൊരു ഇടംകൈയന്‍ പേസറുണ്ട്. ഇത് ബൗളിംഗ് നിരയ്ക്ക് വൈവിധ്യം നല്‍കുന്നു.

സ്റ്റാര്‍ക്ക് മികച്ച ഫോമിലുമാണ്. അഡ്‌ലെയ്ഡില്‍ അനുകൂലമല്ലാത്ത സാഹചര്യത്തിലും കമിന്‍സും ഹേസല്‍വുഡും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന ഓസീസ് ബൗളിംഗ് നിര പാക്കിസ്ഥാന്റെ 20 വിക്കറ്റുകളും എറിഞ്ഞിട്ടു. ഇതെല്ലാം ഓസ്ട്രേലിയക്ക് ശുഭസൂചനകളാണ്. അതുകൊണ്ടുകതന്നെ നിലവിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ആരുടേതാണെന്ന തന്നോട് ചോദിച്ചാല്‍ താന്‍ ഓസീസ് ബൗളര്‍മാരെ തെരഞ്ഞെടുക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ഓസ്ട്രേലിയ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios