റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കി പത്താന്റെ ടി20 ലോകകപ്പ് ടീം! സഞ്ജു അല്ലെങ്കില്‍ ഗില്‍, ഒരാള്‍ കളിക്കും
സീനിയര്‍ താരം വിരാട് കോലിയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ ടീമിലുണ്ട്.
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കിയാണ് പത്താന്‍ ടീം പുറത്തുവിട്ടത്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ പതിനഞ്ചാമനായിട്ടാണ് പത്താന്‍ ടീമിലുള്‍പ്പെടുത്തിയത്. അതും ശുഭ്മാന്‍ ഗില്‍ അല്ലെങ്കില്‍ സഞ്ജു, ഇവരില്‍ ഒരാള്‍ക്ക് മാത്രമെ പത്താന്റെ ടീമില്‍ സ്ഥാനമുള്ളൂ. രോഹിത് ശര്‍മ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനവും ഉറപ്പില്ല. പന്തെറിയുമെങ്കില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് പത്താന്‍ പറയുന്നത്.
സീനിയര്‍ താരം വിരാട് കോലിയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ ടീമിലുണ്ട്. രോഹിത് ശര്‍മ, യശസ്വി ജയ്്‌സ്വാള്‍, വിരാട് കോലി. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, റിങ്കു സിംഗ്, ഗില്‍ അല്ലെങ്കില്‍ സഞ്ജു എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും രവീന്ദ്ര ജഡേജയും.
എന്നെയല്ല, അവരെ കാണിക്ക്! ക്യാമറമാന് നേരെ വെള്ളക്കുപ്പി എറിയാനൊരുങ്ങി ധോണി; വൈറല്‍ വീഡിയോ
മൂന്ന് പേസര്‍മാരാണ് ടീമില്‍. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ് അല്ലെങ്കില്‍ യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ കളിക്കും. കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്കവാദ്, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവരെയൊന്നും പത്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിട്ടില്ല.
പത്താന്റെ ടീം ഇങ്ങനെ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് / യൂസ്‌വേന്ദ്ര ചാഹല്‍, ശുഭ്മാന്‍ ഗില്‍ / സഞ്ജു സാംസണ്‍.