ഓസ്‌ട്രേലിയയില്‍ നിന്ന് വീട്ടിലേക്ക് തിരികെ വന്നത് മുതല്‍ മാതാപിതാക്കള്‍ തന്നോട് ആവശ്യപ്പെടുന്നത് പുതിയ വീട് വാങ്ങാനാണ്.

ദില്ലി: ഓസ്ട്രേലിയൻ പര്യടനത്തിലെ ബാറ്റിംഗ് പ്രകടനത്തിലൂടെ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനായി ഒരുങ്ങുന്നതിന് മുൻപ് റിഷഭ് പന്തിന്‍റെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

Scroll to load tweet…

പുതിയ വീട് എവിടെ വേണമെന്നതില്‍ ആരാധകരുടെ അഭിപ്രായം തേടുകയാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയില്‍ നിന്ന് വീട്ടിലേക്ക് തിരികെ വന്നത് മുതല്‍ മാതാപിതാക്കള്‍ തന്നോട് ആവശ്യപ്പെടുന്നത് പുതിയ വീട് വാങ്ങാനാണ്.

ഗുഡ്ഗാവിൽ പ്രശ്‌നമുണ്ടോ? മറ്റ് സ്ഥലങ്ങൾ ഏതെങ്കിലുമുണ്ടോ? നിങ്ങളുടെ അഭിപ്രായം തേടുന്നു, എന്നാണ് പന്ത് ട്വിറ്ററില്‍ കുറിച്ചത്. റിഷഭ് പന്തിന്‍റെ ചോദ്യത്തിന് മുംബൈ, ഹൈദരാബാദ്, നോയിഡ, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് താമസം മാറാനാണ് ആരാധകരുടെ അഭിപ്രായം. ചിലരാകട്ടെ ഡല്‍ഹിയിലെ കോട്‌ല സ്റ്റേഡിയത്തിന് തൊട്ടടുത്ത് വാങ്ങാനും പന്തിനെ ഉപദേശിച്ചു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…