രാജസ്ഥാന്‍ റോയല്‍സ് അഞ്ച് ബാറ്റര്‍മാരെയും അഞ്ച് ബൗളര്‍മാരെയും ഒരു റിയാന്‍ പരാഗിനെയുമാണ് കളിപ്പിക്കുന്നതെന്നുവരെ വിമര്‍ശനം വന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശകരോട് ഉപദേശങ്ങള്‍ പരസ്യമായി വിളിച്ചു പറയേണ്ടെന്നും വ്യക്തിപരമായി തന്നോട് പറഞ്ഞാല്‍ തിരുത്താമെന്നും പരാഗ് പ്രതികരിച്ചത്.
ഗുവാഹത്തി:വിമര്‍ശകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി മോശം പ്രകടനം തുടര്‍ന്നപ്പോള്‍ റിയാന്‍ പരാഗിനെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി മുന്‍ താരങ്ങളാണ് രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയും ലൈവ് കമന്‍ററിയിലുമെല്ലാം പ്രമുഖര്‍ പരാഗിനെ പൊരിച്ചു.
എന്നാല്‍ ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ തന്‍റെ ബാറ്റിംഗിലെ പോരായ്മയെക്കുറിച്ചും അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും വ്യക്തിപരമായി പറഞ്ഞാല്‍ നന്നായിരുന്നുവെന്നാണ് റിയാന്‍ പരാഗിന്‍റെ അഭ്യര്‍ത്ഥന. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 78 റണ്‍സ് മാത്രമെടുത്ത പരാഗിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുന്നതിനെതിരെ പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് അഞ്ച് ബാറ്റര്‍മാരെയും അഞ്ച് ബൗളര്‍മാരെയും ഒരു റിയാന്‍ പരാഗിനെയുമാണ് കളിപ്പിക്കുന്നതെന്നുവരെ വിമര്‍ശനം വന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശകരോട് ഉപദേശങ്ങള്‍ പരസ്യമായി വിളിച്ചു പറയേണ്ടെന്നും വ്യക്തിപരമായി തന്നോട് പറഞ്ഞാല്‍ തിരുത്താമെന്നും പരാഗ് പ്രതികരിച്ചത്. ആരാധകര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. കാരണം, അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊടുത്ത് ക്രിക്കറ്റ് മത്സരം കാണാനെത്തുന്നത് മികച്ച പ്രകടനങ്ങള്‍ കാണാനാണ്. പക്ഷെ, അതുപോലെയല്ല, ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. അവരുടെ വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളും.
അത് പരസ്യമായി പറയാതെ അവര്‍ക്ക് എനിക്ക് മെസേജ് ചെയ്യാം. ട്വീറ്റ് ചെയ്യാനെടുക്കുന്ന സമയമെ എനിക്ക് മെസേജ് അയക്കാനും വേണ്ടിവരുന്നുള്ളു. അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം, നിങ്ങള്‍ കളിക്കുന്നത്, ശരിയല്ല, ഇങ്ങനെയാണ് കളിക്കേണ്ടത് എന്ന് എനിക്കാരെങ്കിലും മെസേജ് അയച്ചാല്‍ എനിക്ക് കൂടുതല്‍ മെച്ചപ്പെടാനാവും. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെയും മുംബൈ ഇന്ത്യന്‍സിനെതിരെയും കളിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
പക്ഷെ രണ്ട് കളികളിലും എനിക്ക് കളിക്കാനായില്ല. അവര്‍ക്കെതിരെ കളിക്കാന്‍ ഞാന്‍ എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. ആര്‍സിബിക്കെതിരെ കളിക്കണമെന്നായിരുന്നു എന്‍രെ ഏറ്റവും വലിയ ആഗ്രഹം. അത് നടന്നില്ല. കാരണം, എല്ലാക്കാലത്തും ഞാന്‍ മാതൃകയാക്കാന്‍ ആഹ്രഹിക്കുന്ന കളിക്കാരനാണ് വിരാട് കോലി. അദ്ദേഹവുമായി ഗ്രൗണ്ട് പങ്കിടുന്നത് വലിയ അനുഭവമാണ്. അവരെപ്പോലെ ഒരു ടീമിനെ തോല്‍പ്പിക്കുന്നത് കൂടുതല്‍ സന്തോഷം നല്‍കുമെന്നും പരാഗ് പറഞ്ഞു.
