Asianet News MalayalamAsianet News Malayalam

റോഡ് സേഫ്റ്റി സീരീസ് ഫൈനല്‍: വെടിക്കെട്ട് സെഞ്ചുറിയുമായി ഓജ, ശ്രീലങ്ക ലെജന്‍ഡ്സിന് 196 റണ്‍സ് വിജയലക്ഷ്യം

തൊട്ടുപിന്നാലെ സുരേഷ് റെയ്നയെും കുലശേഖര തന്നെ മടക്കി. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത റെയ്നനയെ കുലശേഖര മെന്‍ഡിസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നോവറില്‍ 19-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ലെജന്‍ഡ്സിന് ഓപ്പണര്‍ നമാന്‍ ഓജയും വിനയ് കുമാറും ചേര്‍ന്ന് കരകയറ്റി.

Road Safety World Series Final, India Legends set 196 runs target for Sri Lanka Legends
Author
First Published Oct 1, 2022, 10:47 PM IST

റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസ് ഫൈനലില്‍ ഇന്ത്യ ലെജന്‍ഡ്സിനെതിരെ ശ്രീലങ്ക ലെ‍ന്‍ഡ്സിന് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിച്ചു, അപരാജിത സെഞ്ചുറിയുമായി തകര്‍ത്തടിച്ച നമാന്‍ ഓജയാണ്(108) ഇന്ത്യ ലെജന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. വിനയ് കുമാര്‍ 36 റണ്‍സെടുത്തു.

തുടക്കം തകര്‍ച്ചയോടെ

ടേസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെ‍ജന്‍ഡ്സിന് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുക്കറെ തുടക്കത്തിലെ നഷ്ടമായി. ആദ്യ ഓവറി നേരിട്ട ആദ്യ പന്തില്‍ തന്നെ സച്ചിന്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. നുവാന്‍ കുലശേഖരയാണ് സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. തൊട്ടുപിന്നാലെ സുരേഷ് റെയ്നയെും കുലശേഖര തന്നെ മടക്കി. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത റെയ്നനയെ കുലശേഖര മെന്‍ഡിസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നോവറില്‍ 19-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ലെജന്‍ഡ്സിന് ഓപ്പണര്‍ നമാന്‍ ഓജയും വിനയ് കുമാറും ചേര്‍ന്ന് കരകയറ്റി.

ഉനദ്ഘട്ടിന്‍റെ കിളി പാറിയ ഉമ്രാന്‍ മാലിക്കിന്‍റെ മൂളിപ്പറക്കുന്ന യോര്‍ക്കര്‍-വീഡിയോ

പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിനെ 51 റണ്‍സിലെത്തിച്ചു. 11.3 ഓവറില്‍ ഇന്ത്യയെ 109ല്‍ എത്തിച്ചശേഷമാണ് ഇരുവരും വേര്‍പിരപിഞ്ഞത്. 90 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. വിനയ് കുമാര്‍ പുറത്തായശേഷം യുവരാജ് സിംഗ്(19), ഇര്‍ഫാന്‍ പത്താന്‍(11) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ലെജന്‍ഡ്സിനായി രണ്ടക്കം കടന്നത്. യൂസഫ് പത്താന്‍(0)നിരാശപ്പെടുത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി രണ്ട് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 68 പന്തില്‍ സെഞ്ചുറി തികച്ച ഓജ 71 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് ഓജയുടെ ഇന്നിംഗ്സ്. ശ്രീലങ്കക്കായി കുലശേഖര മൂന്ന് വിക്കറ്റും ഉദാന രണ്ടു വിക്കറ്റുമെടുത്തു.

Follow Us:
Download App:
  • android
  • ios