Asianet News MalayalamAsianet News Malayalam

വിഹാരി, മായങ്ക് നിരാശപ്പെടുത്തി, രോഹന്‍ സെഞ്ചുറിക്കരികെ വീണു; ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ തോല്‍വിയിലേക്ക്

രോഹന്‍ ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവര്‍ നിരാശപ്പെടുത്തിയിടത്താണ് രോഹന്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

Rohan Kunnummal misses another century in Duleep Trophy against West Zone
Author
First Published Sep 24, 2022, 6:35 PM IST

സേലം: ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനെതിരായ ഫൈനലില്‍ സൗത്ത് സൗണിന്റെ മലയാളി താരം രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി നഷ്ടം. ഏഴ് റണ്‍സിനാണ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി രോഹിന് നഷ്ടമായത്. 93 റണ്‍സെടുത്ത രോഹനെ ഷംസ് മുലാനി ബൗള്‍ഡാക്കുകയായിരുന്നു. 529 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ തോല്‍വിയുടെ മുന്നിലാണ്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 154 എന്ന നിലയിലാണ് സൗത്ത് സോണ്‍. 

രോഹന്‍ ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവര്‍ നിരാശപ്പെടുത്തിയിടത്താണ് രോഹന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 100 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. ബാബ ഇന്ദ്രജിത് (4), റിക്കി ബുയി (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സായ് കിഷോര്‍ (1), രവി തേജ (8) എന്നിരാണ് ക്രീസില്‍. ജയ്‌ദേവ് ഉനദ്ഖട്, അഥിത് സേത്, ഷംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

അനായാസ മത്സരമെന്ന് രവി ശാസ്ത്രി! നിങ്ങളത് പറയരുതെന്ന് ദിനേശ് കാര്‍ത്തികിന്റെ മറുപടി- വീഡിയോ

നേരത്തെ യഷസ്വി ജയ്‌സ്വാളിന്റെ (265) ഇരട്ട സെഞ്ചുറിയാണ് വെസ്റ്റ് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സര്‍ഫറാസ് ഖാന്‍ (127) സെഞ്ചുറി നേടിയിരുന്നു. പ്രിയങ്ക് പാഞ്ചല്‍ (40), അജിന്‍ക്യ രഹാനെ (15), ശ്രേയസ് അയ്യര്‍ (71) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹെറ്റ് പട്ടേല്‍ (51) സര്‍ഫറാസിനൊപ്പം പുറത്താവാതെ നിന്നു.

ഹര്‍ഷലും ചാഹലും പന്തും പുറത്താവുമോ?, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ഇന്ത്യയുടെ സാധ്യതാ ടീം

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് സോണ്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സായ് കിഷോറാണ് വെസ്റ്റ് സോണിനെ തകര്‍ത്തത്. 98 റണ്‍സ് നേടിയ ഹെറ്റ് പട്ടേലാണ് ടോപ് സ്‌കോറര്‍. രഹാനെ എട്ട് റണ്‍സ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ സൗത്ത് സൗണ്‍ 57 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 118 റണ്‍സ് നേടിയ ഇന്ദ്രജിത്താണ് ലീഡിലേക്ക് നയിച്ചത്. രോഹന്‍ 31 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios