ബംഗ്ലാദേശിനെ ആദ്യ ടി20 മത്സരത്തിന് ഒരുങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് കടുത്ത ആശങ്ക. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യന്‍ ക്യാംപിനെ അലട്ടുന്നത്.

ദില്ലി: ബംഗ്ലാദേശിനെ ആദ്യ ടി20 മത്സരത്തിന് ഒരുങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് കടുത്ത ആശങ്ക. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യന്‍ ക്യാംപിനെ അലട്ടുന്നത്. കാലില്‍ പന്തുകൊണ്ട രോഹിത് ഉടന്‍തന്നെ പരിശീലനം നിര്‍ത്തി പുറത്തുപോവുകയായിരുന്നു. മൂന്നിന് ആദ്യ മത്സരം നടക്കാനിരിക്കെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ നുവാന്‍ സേനവിരത്‌നെയെ നേരിടുമ്പോഴായിരുന്നു രോഹിതിന്റെ കാലില്‍ പന്ത് കൊണ്ടത്. അടുത്തുണ്ടായിരുന്നു ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ ഇന്ത്യ്ന്‍ ഓപ്പണറുടെ അടുത്തെത്തി. വേദനകൊണ്ട് പുളഞ്ഞ രോഹിത് പിന്നീട് പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. 

താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ബിസിസിഐയോ അല്ലെങ്കില്‍ ടീം മാനേജ്‌മെന്റോ പുറത്തുവിട്ടിട്ടില്ല.